ന്യൂയോര്‍ക്ക് . കൊലപാതക കുറ്റം ചുമത്തി 34 വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്കു വിധിച്ചു. 15 വര്‍ഷത്തിനു ശേഷം നിരപരാധിയാണെന്ന് കണ്ടെത്തി വിട്ടയച്ച ജബാര്‍ കോളിന്‍സിന് 30 ലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കുന്നതിനുളള കരാറില്‍ ന്യൂയോര്‍ക്ക് സ്റ്റേറ്റ് ജൂലൈ 10 വ്യാഴാഴ്ച ഒപ്പുവെച്ചു.
1995 ല്‍ അപ്പാര്‍ട്ട്മെന്റ് ഹാള്‍വേയില്‍ ബ്രൂക്ക്ലിന്‍ റബി ഏബ്രഹാം പോള്‍ക്ക് വെടിയേറ്റു മരിച്ച കേസിലാണ് കോളിന്‍സിനെ 34 വര്‍ഷം തടവിനു ശിക്ഷിച്ചത്. ഈ സംഭവത്തില്‍ താന്‍ നിരപരാധിയാണെന്നത് തെളിവുകള്‍ നിരത്തി കോളിന്‍സ് വാദിച്ചുവെങ്കിലും തെറ്റായ സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിലാണ് ശിക്ഷിക്കപ്പെട്ടത്.
2010 ല്‍ പതിനഞ്ചു വര്‍ഷത്തെ തടവ് പൂര്‍ത്തികരിച്ചതിനുശേഷമാണ് ഫെഡറല്‍ ജഡ്ജി കോളിന്‍സിന്റെ നിരവരാധിത്വം അംഗീകരിച്ചു ജയില്‍ വിമോചിതനാക്കിയത്. തുടര്‍ന്ന് കോളിന്‍സിന്റെ അറ്റോര്‍ണി ജോയല്‍ റൂഡിന്‍ ന്യൂയോര്‍ക്ക് സ്റ്റേറ്റിനും, ന്യുയോര്‍ക്ക് സിറ്റിക്കും എതിരെ നഷ്ടപരിഹാരത്തിന് കേസ് ഫയല്‍ ചെയ്തു.
Comments