മിസ്സോറി. മയക്കുമരുന്ന് കച്ചവടം പൊലീസിന് ഒറ്റിക്കൊടുക്കുമോ എന്ന് ഭയന്ന് മൂന്ന് പേരെ വെടിവെച്ചു കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ജോണ്‍ മിഡില്‍ട്ടന്റെ (54) വധശിക്ഷ മിസോറിയില്‍ നടപ്പാക്കി. 2013 നവംബറിനുശേഷം എല്ലാ മാസവും (മെയ് ഒഴികെ) ഓരോ വധശിക്ഷയാണ് ഈ സംസ്ഥാനത്ത് നടപ്പാക്കിയത്.
1995 ജൂണ്‍ 10 ന് രണ്ട് പേരെയും ജൂണ്‍ 23 ന് ഒരാളേയുമാണ് ജോണ്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. മിഡില്‍ട്ടന്റെ കാമുകിയെ ഈ കേസില്‍ ജീവപര്യന്തം ശിക്ഷക്ക് വിധിച്ചിരുന്നു. ബുധനാഴ്ച യുഎസ് സുപ്രീം കോടതി സ്റ്റേ നീക്കം ചെയ്തതിനെ തുടര്‍ന്ന് വധശിക്ഷ നടപ്പിലാക്കുകയായിരുന്നു. ബുധനാഴ്ച രാവിലെ നടപ്പാക്കേണ്ട ശിക്ഷ ഫെഡറല്‍ ജഡ്ജി സ്റ്റേ ചെയ്തിരുന്നു.
മാരകമായ വിഷ മിശ്രിതം സിരകളിലേക്ക് പ്രവഹിപ്പിച്ച് നിമിഷങ്ങള്‍ക്കകം മരണം സ്ഥിരീകരിച്ചു. പ്രതി മാനസിക രോഗിയാണ് എന്ന വാദം കോടതി തളളി. വധശിക്ഷയ്ക്കെതിരെ അമേരിക്കയില്‍ പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും ഫെഡറല്‍ ഗവണ്‍മെന്റോ, സംസ്ഥാന ഗവണ്‍മെന്റുകളോ നടപടികള്‍ ഒന്നും ഇതുവരെ സ്വീകരിച്ചിട്ടില്ല.
Comments