അലഭാമ. മോണ്ടഗോമറിയിലുളള സ്വന്തം ലിക്വര്‍ ഷോപ്പില്‍ അതിക്രമിച്ചു കയറി കവര്‍ച്ച നടത്തുവാന്‍ ശ്രമിച്ച തസ്കരന്മാര് കടയുടമ രാഹുല്‍ കുമാറിനെ (26) വെടിവെച്ചു വീഴ്ത്തി. ജൂലൈ 13 രാത്രി 9 മണിയോടെ കടയില്‍ എത്തിയ ആക്രമികള്‍ രാഹുലിന് നേരെ മൂന്ന് റൌണ്ട് വെടിയുതിര്‍ത്തു. ജൂലൈ 14 ന് രാഹുല്‍ മരിച്ചതായി മോണ്ടഗോമറി പൊലീസ് ഡിപ്പാര്‍ട്ട്മെന്റ് സാര്‍ജന്റ് ഡെന്നിസ് ബാര്‍ണിസ് പത്രങ്ങള്‍ക്ക് നല്കിയ പ്രസ്താവനയില്‍ അറിയിച്ചു. ഷൂട്ടിങ്ങിനെകുറിച്ചുളള അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് പറഞ്ഞു.
ഗുജറാത്തില്‍ നിന്നും ചില വര്‍ഷങ്ങള്‍ക്കു മുമ്പാണ് രാഹുല്‍ അമേരിക്കയില്‍ എത്തിയതെന്ന് അടുത്ത സുഹൃത്ത് ഭരത് പട്ടേല്‍ പറഞ്ഞു. അവിവാഹിതനായ രാഹുല്‍ അടുത്ത വര്‍ഷം ഇന്ത്യയില്‍ പോയി വിവാഹം നടത്തുന്നതിനുളള ക്രമീകരണങ്ങള്‍ നടത്തുന്നതിനിടെയാണ് തസ്ക്കരന്മാര് യുവാവിന്റെ ജീവന് കവര്‍ന്നത്.
സംഭവത്തെ കുറിച്ചു വിവരം ലഭിക്കുന്നവര്‍ അലഭാമ മോണ്ട് ഗോമറി പൊലീസ് ഡിപ്പാര്‍ട്ട്മെന്റില്‍ 334 625 2831 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.
Comments