കലിഫോര്‍ണിയ. കലിഫോര്‍ണിയാ സംസ്ഥാനത്തെ സ്റ്റോക്ക്ടണില്‍ ജൂലൈ 16 ബുധനാഴ്ച ഉച്ചയ്ക്കുശേഷം നടന്ന കവര്‍ച്ച ശ്രമത്തിനിടെ വെടിയേറ്റ് മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച രണ്ട് മണിക്ക് വെസ്റ്റ് ബാങ്കില്‍ എത്തിയ മൂന്ന് പേര്‍ മൂന്ന് സ്ത്രീകളെ ബന്ദികളാക്കി വെച്ചതിനു ശേഷമാണ് കവര്‍ച്ചാശ്രമം നടത്തിയത്. ഇതിനിടെ എത്തി ചേര്‍ന്ന പൊലീസ് പ്രതികളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ഒരു ബാങ്ക് ജീവനക്കാരന്റെ എസ്യുവി തട്ടിയെടുത്ത് തോക്ക് ചൂണ്ടി മൂന്ന് സ്ത്രീകളേയും കയറ്റി രക്ഷപ്പെട്ടു.
എ. കെ. 47 റൈഫിള്‍ കരുതിയിരുന്ന കവര്‍ച്ചക്കാര്‍ പൊലീസ് വാഹനങ്ങള്‍ക്ക് നേരെ നിറയൊഴിച്ചു. ഹൈവേയിലൂടെ 45 മിനിറ്റ് അതിവേഗം പാഞ്ഞ എസ്യുവിയെ 14 പൊലീസ് വാഹനങ്ങളാണ് പിന്തുടര്‍ന്നത്. തുടര്‍ന്ന് നടന്ന വെടിവെപ്പില്‍ രണ്ട് കച്ചവടക്കാരും ബന്ദികളില്‍ ഒരു സ്ത്രീയും കൊല്ലപ്പെട്ടു മൂന്നാമത്തെയാളെ പൊലീസ് പിടികൂടി.
മൂന്ന് സ്ത്രീകളില്‍ രണ്ട് പേര്‍ ബാങ്ക് ജീവനക്കാരും മിസ്റ്റി സിങ്ങ് ബാങ്കില്‍ രാവിലെ എത്തിയ കസ്റ്റമറായിരുന്നു. കൂടെ കാറിലുണ്ടായിരുന്ന 12 വയസുകാരി മകള്‍ നോക്കി നില്‍ക്കെയാണ് മിസ്റ്റി സിങ്ങിനെ കവര്‍ച്ചക്കാര്‍ പിടികൂടി ബന്ദിയാക്കിയത്. ഇവര്‍ പിന്നീട് കൊല്ലപ്പെട്ടു. പോള്‍ സിങ്ങിന്റെ ഭാര്യയാണ് കൊല്ലപ്പെട്ട 41 വയസുളള മിസ്റ്റി. 27 നും 30 തിനും ഇടയ്ക്കുളളവരാണ് കൊല്ലപ്പെട്ട രണ്ടു പേര്‍.
പിടികൂടിയ മൂന്നാമന്‍ പത്തൊമ്പതുകാരനായ ജെയ്മി റാമോസാണ.് ബാങ്ക് കവര്‍ച്ചയും തുടര്‍ന്നുണ്ടായ സംഭവങ്ങളും സ്റ്റോക്ക്ട്ടണ്‍ പൊലീസ് ചരിത്രത്തിലാദ്യമാണ്. പൊലീസ് ചീഫ് എറിക്ക ജോണ്‍ പറഞ്ഞു.
Comments