സാന്‍ലിയന്‍ഡ്രോ(കാലിഫോര്‍ണിയ) . ഇന്ത്യന്‍ അമേരിക്കന്‍ ലീഡറും, സാമൂഹ്യ പ്രവര്‍ത്തകയുമായ പ്രിയാ ഹാജിയെ ജൂലൈ 14 ന് താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി 44 വയസായിരുന്നു. രണ്ട് കുട്ടികളുടെ മാതാവായ പ്രിയാ ഹാജിയുടെ മരണകാരണം വ്യക്തമല്ല. ജൂലൈ 4 നായിരുന്നു പ്രിയയുടെ ജന്മദിനം.
പേഴ്സണ്‍ ഫിനാന്‍ഷ്യല്‍ സേവിങ്സ് ആപ്ലിക്കേഷന്‍ സേവ് അപ് കോ ഫൌണ്ടറായിരുന്നു പ്രിയാ ഹാജി. മാതാവ് ഹിന്ദുവും പിതാവ് മുസ്ലിമും ആയതിനാലാണ് പ്രിയാ ഹാജി എന്ന പേര്‍ സ്വീകരിച്ചതെന്ന് സേവ് അപ് സിഎഫ്ഒ സ്വാമി ഷറിബത്തി പറഞ്ഞു. സൌത്ത് ഏഷ്യന്‍ അമേരിക്കന്‍ കമ്മ്യുണിറ്റിയില്‍ പ്രിയാ ഹാജിക്ക് അമിത സ്വാധീനമുണ്ടായിരുന്നുതായും അദ്ദേഹം വെളിപ്പെടുത്തി.
16 വയസുളളപ്പോള്‍ പിതാവിനോടൊപ്പം ഫ്രീ ക്ലിനിങ് ടെക്സാസില്‍ ആരംഭിച്ചുകൊണ്ടായിരുന്നു പ്രിയാ ഹാജിയുടെ സാമൂഹ്യ പ്രവര്‍ത്തനത്തിന്റെ തുടക്കം. പ്രിയ ഹാജി ധീരയായ ഒരു പോരാളിയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ സാക്ഷ്യപ്പെടുത്തി. പ്രിയാ ഹാജിയുടെ നിര്യാണം സൌത്ത് ഏഷ്യന്‍ കമ്മ്യൂണിക്ക് തീരാനഷ്ടം തന്നെയാണ്.
Comments