റോം. ഇസ്രായേല്‍ പാലിസ്തീന്‍ യുദ്ധം ഇറാക്കിലേയും യുക്രെയ്നിലേയും വര്‍ദ്ധിപ്പിച്ചു വരുന്ന സംഘര്‍ഷങ്ങള്‍ നിര്‍ത്തല്‍ ചെയ്യണമെന്ന് പോപ്പിന്റെ അഭ്യര്‍ഥന. ഒന്നാംലോക മഹായുദ്ധത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ജൂലായ് 27 ഞായറാഴ്ച നടത്തിയ പ്രസംഗത്തിലാണ് പോപ്പ് ഈ അഭ്യര്‍ത്ഥന നടത്തിയത്. കഴിഞ്ഞകാല തെറ്റുകളിലേക്ക് മടങ്ങിപോകുവാന്‍ ശ്രമിക്കരുത്.
സഹോദരന്മാരേ, സഹോദരികളേ എന്ന് അഭിസംബോധന ചെയ്ത് നടത്തിയ ഹൃദയ സ്പര്‍ശിയായ സന്ദേശത്തില്‍ യുദ്ധംമൂലം ദുരിതമനുഭവിക്കുന്നവരുടെ വേദന മറ്റുള്ളവര്‍ കൂടി മനസ്സിലാക്കണമെന്നും പോപ്പ് അഭ്യര്‍ത്ഥിച്ചു. ശോഭനമായ ഭാവി പ്രതീക്ഷിച്ചു ഭൂമിയില്‍ പിറന്നുവീണ കുഞ്ഞുങ്ങള്‍ മുറിവേറ്റപ്പെടുകയോ അംഗവിഹീനരാകുകയോ അനാഥരാകുകയോ, ശരീരം ചിന്നിചിതറി പോകുകയോ ചെയ്യാതിരിക്കണമെങ്കില്‍ യുദ്ധങ്ങള്‍ എന്നന്നേക്കുമായി ഇല്ലാതാകണമെന്നും പോപ്പ് പറഞ്ഞു. എളിമയുടെയും വിനയത്തിന്റെയും സ്നേഹത്തിന്റെയും മൂര്‍ത്തിഭാവമായ പോപ്പിന്റെ സെന്റ് പീറ്റര്‍ സ്വക്യറില്‍ നിന്നുള്ള അഭ്യര്‍ത്ഥന ലോകരാഷ്ട്രങ്ങള്‍ ശിരസ്സാവഹിക്കേണ്ടതാണെന്നതില്‍ തര്‍ക്കമില്ല.
Comments