ടെക്സാസ്. മിഠായി നല്‍കാമെന്ന് പറഞ്ഞ് കുട്ടികളെ വശീകരിച്ചു വീടിന് പുറകിലുളള ഗാരേജിലേക്ക് കൊണ്ടുവന്ന് പീഡിപ്പിക്കുവാന്‍ ശ്രമിച്ച 66 കാരനെ മക്കിനി പൊലീസ് കഴിഞ്ഞ വാരാന്ത്യം അറസ്റ്റ് ചെയ്തു.
വീടിനു സമീപത്ത് സൈക്കിള്‍ സവാരി നടത്തുകയായിരുന്ന സഹോദരിമാരായ രണ്ട് കുട്ടികളെ സമീപിച്ച് മിഠായി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. നിഷ്കളങ്കരായ കുട്ടികള്‍ ഇയ്യാളെ പിന്തുടര്‍ന്ന് ഗാരേജില്‍ എത്തി.
ഗാരേജിലുളള ഷെല്‍ഫിലെ മുകളിലാണ് മിഠായി ബോക്സ് ഇരിക്കുന്നതെന്നും സ്റ്റെപ് സ്റ്റൂളില്‍ കയറി കൈയ്യെത്തിച്ചു നിങ്ങള്‍ക്ക് അതെടുക്കാമെന്നും അറുപത്തിയാറുകാരനായ ജേമി എഡ്വാന്‍ പറഞ്ഞു. സഹായിക്കുകയാണെന്ന വ്യജേന കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുവാന്‍ ശ്രമിച്ചു. പ്രതിഷേധിച്ചിട്ടും കൈ എടുത്തു മാറ്റാത്തതിനെ തുടര്‍ന്ന് ബലമായി തട്ടി മാറ്റുകയായിരുന്നു വെന്ന് കുട്ടികള്‍ പറഞ്ഞു. വീട്ടില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി.
ജേമിക്കെതിരെ പൊലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും ചെയ്തു. ഒരു ലക്ഷം ഡോളറാണ് ജാമ്യ സംഖ്യയായി നിശ്ചയിച്ചിരിക്കുന്നത്. ജേമിയുടെ പീഡനത്തിന് വേറേയും കുട്ടികള്‍ ഇറയായിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരുന്നു. ആകര്‍ഷമായി പെരുമാറുന്ന ജേമി മിഠായിക്ക് പുറമെ സോഡയും ചിപ്സും വാഗ്ദാനം ചെയ്യാറുണ്ട്. മനപൂര്‍വ്വമായ തമാശയായോ കുട്ടികളെ സ്പര്‍ശിക്കുന്നവര്‍ക്ക് നല്‍കുന്ന ഒരു മുന്നറിയിപ്പാണിത്. ഇത്തരം വിഷയങ്ങളില്‍ പൊലീസിലകപ്പെട്ടാല്‍ ഗുരുതരായ ഭവിഷ്യത്തുകളാണ് ഭാവി ജീവിതത്തില്‍ സംഭവിക്കുക.
Comments