വാഷിംങ്ടണ്‍ . മനുഷ്യ ശരീരത്തില്‍ ഒഴുകുന്നത് ചുവന്ന രക്തമാണെന്നാണ് സാധാരണയുളള പ്രയോഗം. വംശീയത അതിന്റെ ഉച്ചകോടിയിലെത്തുമ്പോള്‍ ചിലരെങ്കിലും പറഞ്ഞു കേട്ടിട്ടുണ്ട് ഞങ്ങളുടെ ശരീരത്തിലൂടെ ഒഴുകുന്നത് ക്രൈസ്തവ രക്തമാണ്, ഹൈന്ദവ രക്തമാണ്, മുസ്ലിം രക്തമാണെന്നൊക്കെ. വ്യത്യസ്ത രാജ്യത്തില്‍ താമസിക്കുന്നവര്‍ അവരുടെ ശരീരത്തില്‍ ഒഴുകുന്നത് ആ രാജ്യത്തിന്റെ രക്തമാണെന്ന് ഇതുവരെ ആരും പറഞ്ഞു കേട്ടിട്ടില്ല.
എന്നാല്‍ ബുധനാഴ്ച വാഷിങ്ടണില്‍ അഞ്ഞൂറോളം ആഫ്രിക്കന്‍ യുവാക്കളെ സാക്ഷി നിര്‍ത്തി, അവരെ ആവേശത്തിന്റെ നെറുകയില്‍ എത്തിച്ച അസാധാരണ സംഭവമായിരുന്നു മിഷേല്‍ ഒബാമയുടെ പ്രസ്താവന. ആഫ്രിക്കന്‍ രാജ്യവുമായി പ്രസിഡന്റിന്റെ കുടുംബത്തിനുളള ബന്ധത്തിന്റെ ആഴം ചൂണ്ടിക്കാണിക്കുന്നതിനു വേണ്ടിയാണ് തന്റെ ശരീരത്തിലൂടെ ഒഴുകുന്നത് ആഫ്രിക്കന്‍ രക്തമാണെന്ന് മിഷേല്‍ പറഞ്ഞതെങ്കിലും, അമേരിക്കയില്‍ ഈ പ്രസ്താവന വിവാദങ്ങളിലേക്ക് എത്തിയിരിക്കുന്നു.
പ്രസിഡന്റ് ഒബാമയുടെ ജനനവും പ്രാരംഭ ജീവിതവും കെനിയയിലായിരുന്നുവെന്നും ഇപ്പോള്‍ ധാരാളം കുടുംബാംഗങ്ങള്‍ കെനിയയില്‍ തന്നെയാണെന്നും മിഷേല്‍ പറഞ്ഞു. ആഫ്രിക്കയില്‍ തുടര്‍ച്ചയായി നടത്തുന്ന സന്ദര്‍ശനം തനിക്ക് വളരെ സന്തോഷവും ആവേശവും പകരുന്നുവെന്നും മിഷേല്‍ കൂട്ടിച്ചേര്‍ത്തു. മിഷേലിന്റെ വ്യക്തിപരമായ അഭിപ്രായമാണെങ്കിലും വരും ദിവസങ്ങളില്‍ ഈ പ്രസ്താവന ദേശീയ തലത്തില്‍ ചര്‍ച്ചയാകും. ഒബാമയേക്കാള്‍ ജനപ്രീതി ഇപ്പോള്‍ മിഷേലിനാണ്. അമേരിക്കയിലെ ഭൂരിപക്ഷം യഥാസ്ഥിതികര്‍ ഇതിനെതിരെ പ്രതികരിക്കുന്നത് കേള്‍ക്കാനിരിക്കുന്നതേയുളളൂ.
Comments