കൊല്ലപ്പെട്ട പോലീസ് നായക്ക് ഔദ്യോഗീക സംസ്ക്കാരം
Text Size
പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Friday, August 29, 2014 12:37 hrs UTC
ഒക്കലഹോമ: കൃത്യനിര്‍വ്വഹണത്തിനിടയില്‍ നിരവധി തവണ കുത്തേറ്റ് കൊല്ലപ്പെട്ട പോലീസ് നായക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി.
ആഗസ്റ്റ് 28 വ്യാഴാഴ്ച സിറ്റി പോലീസാണ് മൂന്ന് വയസ്സുള്ള ബല്‍ജിയന്‍ ജര്‍മ്മന്‍ ഷെപ്പേഡിന് ഔദ്യോഗീക ബഹുമതികളോടെ വിട നല്‍കിയത്.
മോഷണ കേസ്സില്‍ പോലീസ് പിന്തുടര്‍ന്ന പ്രതി കാറില്‍ നിന്ന് ഇറങ്ങി ഓടിയതു കണ്ടു പുറകെ പാഞ്ഞ നായയെ നിരവധി തവണയാണ് പ്രതി കുത്തിയത്.
22 വയസ്സുള്ള ചെറുപ്പക്കാരന് മാര്‍ക്കിനെ മുപ്പതുമിനിട്ടിനു ശേഷം പോലീസ് വെടിവെച്ച് കൊന്നു.സൂന്നര് റോഡിലുള്ള ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ ആഗസ്റ്റ് 28 വ്യാഴാഴ്ച രാവിലെയാണ് സംസ്ക്കാര ശുശ്രൂഷകള്‍ ആരംഭിച്ചത്.കളവുകേസ്സില്‍ പ്രതിയായ 22 വയസ്സുക്കാരനെ വെടിവെച്ച് കൊല്പെടുത്തിയതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, കൊല്ലപ്പെട്ട നായയുടെ ശവസംസ്ക്കാര ചടങ്ങില്‍ പോലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കപ്പെട്ടിരുന്നു.
Comments