ലോകത്തില്‍ ഏറ്റവും പ്രായം കൂടിയ അമ്മൂമ്മയുടെ 127 ജന്മദമാഘോഷിച്ചു
Text Size
പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Monday, September 01, 2014 01:02 hrs UTC
മെക്സിക്കോ: ലോകത്തില്‍ ഇന്നു ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ അമ്മൂമ്മയുടെ 127#ാ#ം ജന്മദിനം ആഗസ്റ്റ് 31 ന്. കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തില്‍ ആഘോഷിച്ചു.
1887 ആഗസ്റ്റ് 31 ന് ജനിച്ച അമ്മൂമ്മ 20 വയസ്സില്‍ ഒന്നാം ലോകമഹായുദ്ധത്തിനും,40 വയസ്സില്‍ രണ്ടാം ലോകമഹായുദ്ധത്തിനും സാക്ഷ്യം വഹിച്ചു. 80 വയസ്സില്‍ നീല്‍ ആംസ്ട്രോങ്ങ് ചന്ദ്രനില്‍ കാലുകുത്തുന്ന രംഗവും വീക്ഷിക്കുവാന്‍ അമ്മൂമ്മയ്ക്ക് അവസരം ലഭിച്ചു.
1910 ല്‍ നടന്ന മെക്സിക്കന്‍ റവലൂഷനില്‍ പങ്കെടുത്തിട്ടുള്ള ലിയാന്‍ഡ്ര ഒരിക്കലും വിവാഹിതരായിട്ടില്ല. അവിവാഹിതയാണെങ്കിലും അഞ്ചു മക്കളും, ഇരുപത് കൊച്ചുമക്കളും ,73 കൊച്ചുകൊച്ചുമക്കളും അടങ്ങിയ ഒരു കുടുംബത്തിന്റെ അമ്മൂമ്മയായി കഴിയുന്നു.
ലഭ്യമായ രേഖകളനുസരിച്ചു ലിയാന്ഡ്രിയാണ് ഏറ്റവും കൂടുതല്‍ ജീവിച്ച വ്യക്തി.
Comments