ഹൂസ്റ്റണ്‍: ഒളിമ്പിക്ക് ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മത്സരങ്ങളില്‍ പത്തുതവണ വിജയകിരീടമണിഞ്ഞ (9 സ്വര്‍ണം, 1 വെള്ളി) അമേരിക്കയുടെ കറുത്തമുത്ത് കാള്‍ ലൂയിസ് ഹൂസ്റ്റണ്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് കോച്ചിങ് സ്റ്റാഫില്‍ അംഗമാകുന്നു. 2014 – 2015 സീസണില്‍ പൂര്‍ണ്ണ സമയ കോച്ചായി കാള്‍ ലൂയിസ് ഉണ്ടായിരിക്കുമെന്ന് ഹെഡ് കോച്ച് ലിറോയ് ബറല്‍ സെപ്റ്റംബര്‍ 1 തിങ്കളാഴ്ച പുറത്തിറക്കിയ ഒരു പ്രസ്താവനയില്‍ പറയുന്നു.കാള്‍ ലൂയിസിനെ പൂര്‍ണ്ണ സമയ കോച്ചായി ലഭിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു. 1992 ബാര്‍സിലോണ ഒളിമ്പിക്സില്‍ 4x100 മീറ്റര്‍ റിലേയില്‍ കാള്‍ ലൂയിസിനോടൊപ്പം ടീമിലുണ്ടായിരുന്ന ഹെഡ് കോച്ച് ലിറോയ് പറഞ്ഞു.1979 ല്‍ ഹൂസ്റ്റണ്‍ ട്രാക്ക് സ്ക്വാഡില്‍ ടോം ടെല്ലസ് കോച്ചിന്റെ കീഴില്‍ അംഗമായി ചേര്‍ന്ന കാള്‍ ലൂയിസ് അടുത്ത വര്‍ഷം 1980ല്‍ അമേരിക്കന്‍ ലോങ്ജമ്പ്, 4x100 റിലേ ടീമില്‍ അംഗമായി.ലോക അത്ലറ്റിക്സില് ഐതിഹാസിക വിജയം കൈവരിച്ച കാള്‍ ലൂയിസ് പത്ത് ഒളിമ്പിക്ക് മെഡലുകള്‍ക്കും പത്ത് വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് മെഡലുകള്‍ക്കും അര്‍ഹനായിട്ടുണ്ട്.ബാര്‍സിലോണ ഒളിമ്പിക്സില്‍ 4²100 മീറ്ററില്‍ നിലവിലുണ്ടായിരുന്ന ലോക റിക്കാര്‍ഡ് തകര്‍ത്ത ടീമിലെ അംഗമായിരുന്ന കാള്‍ ലൂയിസും ലിറോയ് ബറലും ഹൂസ്റ്റണ്‍ ട്രാക്ക് ആന്റ് ഫീല്‍ഡ് കോച്ചിങ് സ്റ്റാഫില്‍ ഒന്നിക്കുന്നതോടെ ലോക അത്ലറ്റിക്സ് ഭൂപടത്തില്‍ വീണ്ടും ചലനങ്ങള്‍ സൃഷ്ടിക്കും.
Comments