നെക്‌സ്റ്റ് ജനറേഷന്‍ ഇന്ത്യന്‍ റെയില്‍വെ
Text Size
Story Dated: Wednesday, September 03, 2014 06:16 hrs UTC
നെക്‌സ്റ്റ് ജനറേഷനായി ഇന്ത്യന്‍ റെയില്‍വെ . ഇ-ടിക്കറ്റ് ബുക്കു ചെയ്യാനായി കമ്പ്യൂട്ടറിനു മുന്നില്‍ മണിക്കൂറുകളോളം ഇരിക്കുന്നത് ഒഴിവാക്കാന്‍ ആവിഷ്കരിച്ച ഈ സംവിധാനം വന്‍ മുന്നേറ്റമാണ് നടത്തുന്നത്. പുതിയ ഇ-ടിക്കറ്റിംഗ് സംവിധാനത്തിന് മിനിറ്റില്‍ 7200 ടിക്കറ്റ് ബുക്കു ചെയ്യാനുളള സൗകര്യമുണ്ട്. സെന്റര്‍ ഫോര്‍ റെയില്‍വെ ഇന്‍ഫര്‍മഷന്‍ സിസ്റ്റംസ് (സിആര്‍ഐഎസ്) വികസിപ്പിച്ച പുതിയ സംവിധാനത്തിന് ഏകദേശം 180 കോടി രൂപയാണ് ചെലവ്. ഇത് ഒരേ സമയം 1,20,000 ആളുകള്‍ക്ക് ഉപയോഗിക്കാനാവും. നേരത്തെ ഒരുസമയത്ത് പരമാവധി 40,000 ആളുകള്‍ക്കേ പ്രയോജനമുണ്ടായിരുന്നുളളൂ. മിനിറ്റില്‍ 2000 ടിക്കറ്റു മാത്രമേ ബുക്കു ചെയ്യാന്‍ കഴിയുമായിരുന്നുളളൂ.
Comments