പെന്‍സില്‍വാനിയ: പതിനാറ് വയസുളള മകള്‍ക്കു ഗര്‍ഭചിദ്രം നടത്തുന്നതിന് ഓണ്‍ലൈനിലൂടെ വാങ്ങിയ മരുന്ന് നല്‍കിയ മാതാവായ നഴ്‌സിന് 18 മാസത്തെ ജയില്‍ ശിക്ഷ നല്‍കി കൊണ്ട് സെപ്‌റ്റംബര്‍ ആദ്യവാരം മോണ്‍ടൂര്‍ കൗണ്ടി ജഡ്‌ജി ഉത്തരവായി. മരുന്ന് കഴിച്ച് പെണ്‍കുട്ടിയെ വയറുവേദനയും രക്‌തസ്രാവവും മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രജിസ്‌ട്രേഡ് നഴ്‌സായ മാതാവിന്റെ ഇന്‍ഷ്വറന്‍സ് പതിനാറ്‌് വയസുളള മകളെ ആശുപത്രിയില്‍ കിടത്തി ചികിത്സിക്കുന്നതിനുളള കവറേജ് ഇല്ലായിരുന്നു. ഗര്‍ഭ ചിദ്രം നടത്തുന്നതിനുളള അനുമതി ഡോക്‌ടറന്മാര്‍ക്ക് മാത്രമാണെന്ന സ്‌റ്റേറ്റ് ലോ ജനിഫര്‍ ആന്‍ (39) എന്ന നഴ്‌സ് ലംഘിച്ചതാണ് ശിക്ഷ ലഭിക്കുവാനിടയായത്. മകന്‍ ഗര്‍ഭിണിയാണെന്നറിഞ്ഞ് ഗര്‍ഭചിദ്രം നടത്തുന്നതിന് ആശുപത്രിയില്‍ ഡോക്‌ടറുടെ സഹായം തേടുന്നതിന് പകരം ഓണ്‍ ലൈനിലൂടെ 45 ഡോളര്‍ വിലയുളള ഗര്‍ഭചിദ്ര മരുന്ന് വാങ്ങിയാണ് നല്‍കിയത്. പതിനെട്ട് മാസത്തെ തടവിന് പുറമെ ആയിരം ഡോളര്‍ പിഴയടയ്‌ക്കുന്നതിനും, നാല്‌പതു മണിക്കൂര്‍ കമ്മ്യൂണിറ്റി സര്‍വ്വീസിനും കോടതി വിധിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Comments