അഞ്ചു കുട്ടികളുടെ മൃതദേഹം കണ്ടെടുത്തു-പിതാവ് അറസ്റ്റില്‍
Text Size
പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Thursday, September 11, 2014 11:26 hrs UTC
സൗത്ത് കരോളിന: ഒന്നു മുതല്‍ എട്ടുവയസ്സു പ്രായമുള്ള അഞ്ചു കുട്ടികളെ കൊലപ്പെടുത്തി ട്രാഷ് ബാഗില്‍ നിക്ഷേപിച്ചു വലിച്ചെറിഞ്ഞ മുപ്പത്തിരണ്ട് വയസ്സുക്കാരന് തിമോത്തി ജോണ്‍സ് എന്ന പിതാവിനെ സൗത്ത് കരോളിനയില്‍ അറസ്റ്റു ചെയ്തതായി ബുധനാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ലക്സിംഗ്ടണ്‍ ആക്ടിങ്ങ് ഷെറിഫ് ലൂയിസ് മക്കാര്‍ട്ടി വെളിപ്പെടുത്തി.
ആഗസ്റ്റ് 28ന് കാണാതായ കുട്ടികളുടെ മൃതദേഹം സെപ്റ്റംബര്‍ 8 ചൊവ്വാഴ്ച സെന്ററല്‍ ആലബാമയില് നിന്നാണ് കണ്ടെടുത്തത്.
കൊളംബിയ ഇന്റല്‍ എന്‍ജിനീയറായി 70,000 ഡോളര്‍ വാര്ഷീകവരുമാനമുള്ള ജോണ്‍സ് ആംബറിനെ വിവാഹം കഴിച്ച് സന്തോഷകരമായ കുടുംബജീവിതം നയിച്ചുവരികയായിരുന്നു. 8 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ പത്തൊമ്പതുവയസ്സുള്ള അയല്‍ക്കാരനുമായി ഭാര്യക്കുണ്ടായ അടുപ്പം കുടുംബ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തി. ഭാര്യയുടെ അവിശ്വസ്ഥതയും, ഒറ്റിക്കൊടുക്കലും അസഹനീയമായപ്പോള്‍ 2013 ല്‍ വിവഹാബന്ധം വേര്‍പ്പെടുത്തി. കുട്ടികളുടെ ചുമതല മാതാവിനെയാണ് ഏല്‍പ്പിച്ചത്. പ്രത്യേക ദിവസങ്ങളില്‍ പിതാവിനും കുട്ടികളെ കൂട്ടികൊണ്ടു പോകുന്നതിനുള്ള അനുമതിയും ലഭിച്ചിരുന്നു. കുടുംബ ജീവിതം താറുമാറായതോടെ ജോണ്‍സിന്റെ ജീവിതവും നിരാശയിലായി. ഇതിനിടയില്‍ മയക്കുമരുന്നിനും അടിമപ്പെട്ടതായി ജോണ്‍സിനെ പിടിക്കുമ്പോള്‍ കാറില്‍ നിന്നും ലഭിച്ച തെളിവുകള്‍ വ്യക്തമാക്കുന്നു.
ട്രാഫില്‍ വയലന്‍സിന് പിടിക്കപ്പെട്ടതോടെയാണ് ഞെട്ടിപ്പിക്കുന്ന കൊലപാതകത്തിന്റെ ചുരുള്‍ അഴിഞ്ഞത്. മീറ (8വയസ്സ്), ഏലിയാസ് (7 വയസ്സ്), സഹാതന് 6 വയസ്സ്, ഗബ്രിയേല്‍ (2വയസ്സ്), അബിഗേല്‍( 1വയസ്സ്) എന്നീ കുട്ടികളാണ് കൊല്ലപ്പെട്ടതെന്ന് ഷെറിഫ് വെളിപ്പെടുത്തി.
Comments