മൂന്നുദിവസത്തിനകം വിറ്റഴിഞ്ഞത് 10 മില്യണ്‍ ഐ ഫോണുകള്‍
Text Size
പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Tuesday, September 23, 2014 12:05 hrs UTC
ന്യൂയോര്‍ക്ക് : പുതിയ ആപ്പിള്‍ ഐഫോണുകള്‍ വിപണയില്‍ വില്പന ആരംഭിച്ച് മൂന്ന് ദിവസത്തിനകം 10 മില്യണ്‍ ഫോണുകളാണ് വിറ്റഴിഞ്ഞതെന്ന് ആപ്പില്‍ കമ്പനി സെപ്റ്റംബര്‍ 22 തിങ്കളാഴ്ച പുറത്തിറക്കിയ പത്രകുറിപ്പില്‍ പറയുന്നു. ഇത് എക്കാലത്തേയും റിക്കാര്‍ഡ് വില്പനയാണ്.
ഐഫോണ്‍ 6 ഉം, ഐഫോണ്‍ 6 പ്ലസുമാണ് പുതിയതായി ആപ്പിള്‍ മാര്‍ക്കറ്റില്‍ വില്പനയ്ക്കായി എത്തിച്ചത്. യഥാക്രമം 4.7 ഇഞ്ചും, 5.5 ഇഞ്ചും വലിപ്പമുള്ള സ്ക്രീനാണ് ടെലഫോണ്‍ പ്രേമികളെ ഇത് വാങ്ങാന്‍ പ്രേരിപ്പിച്ചത്. നേരത്തെ ഐഫോണിന്റെ സ്ക്രീനിന് 4 ഇഞ്ചായിരുന്നു വലിപ്പം.
കഴിഞ്ഞ വര്‍ഷം പുതിയതായി പുറത്തിറക്കിയ ഐഫോണ്‍ ആദ്യ വാരാന്ത്യം 9 മില്യണ്‍ മാത്രമാണ് വില്പന നടന്നത്.
ലോകമെമ്പാടുമുള്ള ആപ്പിള്‍ സ്റ്റോറുകള്‍ക്ക് മുമ്പില്‍ വില്പന ആരംഭിച്ച സെപ്റ്റംബര്‍ 19 വെള്ളിയാഴ്ച രാവിലെ മുതല്‍ വമ്പിച്ച ജനാവലിയാണ് ക്യൂവില്‍ അണിനിരന്നത്. ഇരുന്നൂറ് ഡോളര്‍ മുതല്‍ 400 ഡോളര്‍ വരെയാണ് ഫോണിന്റെ വില. ഹോളിഡെ സീസണില്‍ അമ്പത്തിഅഞ്ച് മുതല്‍ 60 മില്യണ്‍ വരെ ഐഫോണുകള്‍ വില്പന നടക്കുമെന്നാണ് സാന്‍ഫോര്‍ഡ് ഫിനാന്‍ഷ്യല്‍ അനലിസ്റ്റ് ടോണി സ്ക്കൊ നാവി പ്രതീക്ഷിക്കുന്നത്.
Comments