കോളേജ് പ്രൊഫസറായ മാതാവിന്റെ തല അറുത്തുമാറ്റി മകന് ആത്മഹത്യ ചെയ്തു
Text Size
പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Thursday, October 30, 2014 12:00 hrs UTC
>
ന്യൂയോര്‍ക്ക് : ലോങ്ങ് ഐലന്റ് കോളേജ് പ്രൊഫസര്‍ പട്രീഷ വാര്‍ഡിന്റെ (66) തല അറുത്തുമാറ്റി 35 വയസ്സുള്ള സെറിക്ക് വാര്‍ഡ് ലോങ്ങ് ഐലന്റ് റെയില്‍ റോഡ് സ്റ്റേഷനിന് സമീപം ട്രെയിനു മുമ്പില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവം ന്യൂയോര്‍ക്ക് പോലീസ് റിപ്പോര്‍ട്ട് ചെയ്തു.
ഒക്ടോ.21 ചൊവ്വാഴ്ച രാത്രി 8മണിയോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
അപ്പാര്‍ട്ട്മെന്റില്‍ വെച്ചാണ് കൊല നടത്തിയത്. അവിടെ നിന്നും ശരീരം റെയില്‍വേ സ്റ്റേഷനു സമീപം കൊണ്ടിടുകയായിരുന്നു. ബോഡി സമീപത്തുനിന്നും 5 അടി മാറിയാണ് തല വേര്‍പ്പെട്ടു കിടന്നിരുന്നത്.
>
ഓരിയെല്ലുകള് തകര്‍ന്നു, നിരവധി കുത്തുകള്‍ ഏറ്റ മുറിവുകളോടെയാണ് ശരീരം കാണപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.
കുടുംബ പ്രശ്നങ്ങളൊന്നും ഇതിനു മുമ്പു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും പോലീസ് അറിയിച്ചു.
മുപ്പതുവര്‍ഷമായി ഫാമിങ്ങ് ഡെയ്ല്‍ സ്റ്റേറ്റ് കോളേജില്‍ അദ്ധ്യാപികയായിരുന്നു കൊല്ലപ്പെട്ട പട്രീഷ. മകന് സെറിക്ക് തൊഴില്‍രഹിതനും, മാനസിക രോഗിയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
Comments