You are Here : Home / Readers Choice

ഗ്രോഗ് ഏബട്ട് വീല്‍ചെയറിലിരുന്ന് ടെക്സാസ് ഭരണം നിയന്ത്രിക്കും

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, November 05, 2014 10:40 hrs UTC


 
ഓസ്റ്റിന്‍ .14 വര്‍ഷത്തിനുശേഷം ടെക്സാസിന് പുതിയ ഗവര്‍ണ്ണര്‍. റിക്ക് പെറി ഗവര്‍ണ്ണര്‍ സ്ഥാനത്തേക്ക് ഇനി മത്സരിക്കുന്നില്ല എന്ന പ്രഖ്യാപിച്ചതിനുശേഷം റിപ്പബ്ലിക്കന്‍ പാര്‍ട്ടി കണ്ടെത്തിയത് ടെക്സാസ് സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍ ഗ്രോഗ് ഏബട്ടിനെയായിരുന്നു.

2003 മുതല്‍ ടെക്സാസ് അറ്റോര്‍ണി ജനറലായി പ്രവര്‍ത്തിക്കുന്ന ഗ്രോഗ് ഏബട്ടിന്  മറ്റൊരു പ്രത്യേകതയുണ്ട്. 1982 ല്‍ നിയമ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ ഓക്ക് ട്രീ ശരീരത്തില്‍ മറിഞ്ഞു വീണതിനെ തുടര്‍ന്ന് അരയ്ക്ക് താഴെ ചലന ശേഷി നഷ്ടപ്പെട്ടിരുന്നു. ശരീരം തളര്‍ന്നെങ്കിലും തളരാത്ത മനസ്സുമായി വിധിയെ വെല്ലുവിളിച്ചു ഉന്നതിയുടെ പടവുകള്‍ താണ്ടി ടെക്സാസിന്‍െറ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ശക്തമായ വെല്ലുവിളിയുയര്‍ത്തിയ ഡമോക്രാറ്റിക്ക് സ്ഥാനാര്‍ഥി വെന്‍ഡി ഡേവിഡിനെ ദയനീയമായി പരാജയപ്പെടുത്തിയാണ് എക്കാലവും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കോട്ടയായി അറിയപ്പെടുന്ന ടെക്സാസില്‍ വിജയ പതാക ഉയര്‍ത്തിയത്.

14 മില്യണ്‍ രജിസ്ട്രേഡ് വോട്ടര്‍മാരുളള ടെക്സാസില്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ട അമ്പത്തി ആറ് വയസുളള  ഗ്രോഗ് എബെട്ട് ജനുവരി 15 ന് ഗവര്‍ണ്ണറായി സത്യപ്രതിജ്ഞ ചെയ്യും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.