തൊഴില്‍രഹിത വേതനം വാങ്ങുന്നവരുടെ എണ്ണം കുറയുന്നു
Text Size
പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Friday, November 07, 2014 12:07 hrs UTC
വാഷിംഗ്ടണ്‍ : തൊഴില്‍ രഹിത വേതനം വാങ്ങുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് അനുഭവപ്പെട്ടതായി ഒക്ടോ.5 വ്യാഴാഴ്ച ലേബര്‍ ഡിപ്പാര്‍ട്ട്മെന്റ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.
പതിനാലുവര്ഷത്തിനിടയില് ആദ്യമായാണ് ഇത്രയും കുറവ് അനുഭവപ്പെട്ടത്.
തൊഴില്‍ മേഖലയിലുണ്ടായ ഉണര്‍വ്വാണ് ഇതിന് കാരണമായി ചൂണ്ടികാണിക്കുന്നത്.
പതിനായിരത്തോളം അപേക്ഷകരാണ് ഓരോ ആഴ്ചയിലും കുറഞ്ഞുവരുന്നത്.
2014 ല്‍ ഓരോ മാസവും പുതിയതായി 227,000 പേര്‍ക്ക് തൊഴില്‍ ലഭിക്കുന്നു. ഈ വര്‍ഷം ഒക്ടോബറില്‍ മാത്രം 230,000 പേരാണ് പേ റോസ്റ്ററില്‍ കൂടുതലായി ചേര്‍ക്കപ്പെട്ടത്.
കഴിഞ്ഞ പന്ത്രണ്ട് മാസത്തിനുള്ളില്‍ 2.6 മില്യണ്‍ പേര്‍ക്കാണ് തൊഴില്‍ ലഭിച്ചത്. ആറു വര്‍ഷത്തിനുള്ളില്‍ ഏറ്റവും കുറവ് തൊഴിലില്ലായ്മ നിരക്ക് 5.9 ശതമാനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
2007 ല്‍ ഒരു സാധാരണ കുടുംബത്തിന്റെ വാര്‍ഷീക വരുമാനം 54,045 ഡോളറായിരുന്നത് ഇപ്പോള്‍ 4.6 ശതമാനം കുറഞ്ഞിട്ടുണ്ടെന്ന് വാര്‍ത്താ കുറിപ്പില്‍ ചൂണ്ടികാട്ടി. തൊഴിലില്ലായ്മ ഏറ്റവും രൂക്ഷമായിരുന്നത് 2007 ലായിരുന്നു. അമേരിക്കന്‍ സാമ്പത്തികസ്ഥിതി സാവകാശം മെച്ചപ്പെടുന്നതായും, ഡോളര്‍ ശക്തിപ്രാപിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടികാണിക്കുന്നു.
Comments