കലിഫോര്‍ണിയ . കോളജ് ക്യാംപസ് പാര്‍ട്ടിയില്‍ പങ്കെടുത്ത മറ്റൊരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൂടി ദാരുണമായി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.
നവംബര്‍ 9 ഞായറാഴ്ച യൂണിവേഴ്സിറ്റി ഓഫ് ബെര്‍ക്കിലി കാംപസിനു സമീപമുളള ഒരു കെട്ടിടത്തില്‍ മൂന്നൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുത്ത പാര്‍ട്ടിയുടെ സമാപനത്തിലാണ് വൈഭവ് എന്ന 20 വയസുകാരനായ എന്‍ജിനീയറിങ് വിദ്യാര്‍ഥി അബോധാവസ്ഥയില്‍ വീണു കിടന്നിരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിച്ചു പൊലീസ് എത്തിയാണ് മരണം സ്ഥീരികരിച്ചത്.
മരണകാരണം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും മദ്യവും മയക്കുമരുന്നുമായിരിക്കാം മരണത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട് . സംശയാസ്പദമായ മരണമെന്നാണ് പൊലീസ് ഇതിനെ കുറിച്ച് പറഞ്ഞത്.
വൈഭവിന്‍െറ മരണം നടന്ന സ്ഥലത്തു ഇതിനുമുമ്പ് നടന്ന പാര്‍ട്ടിയിലും അക്രമ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഒക്ടോബര്‍ 30 ന് പാര്‍ട്ടി നടത്തുന്നതു നിരോധിച്ചു കൊണ്ട് ഉത്തരവിറക്കിയിരുന്നു. സമര്‍ത്ഥനായ വിദ്യാര്‍ത്ഥിയായിരുന്നു വൈഭവ് എന്ന സഹവിദ്യാര്‍ഥി പറഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
Comments