വാഷിങ്ടണ്‍ . കൃപാണ്‍ കൊണ്ടു നടക്കുക എന്നത് സിഖ് മതത്തിന്‍െറ ഭാഗമാണ്. അമേരിക്കന്‍ ഭരണഘടന വാഗ്ദാനം ചെയ്യുന്ന മതസ്വാതന്ത്യ്രം പൂര്‍ണ്ണമായും അംഗീകരിച്ചു കിട്ടുന്നതിന് ഗില്‍ഡൊറെ എന്ന എലിമെന്ററി വിദ്യാര്‍ത്ഥി നടത്തിയ നീക്കം ഒടുവില്‍ ഫലപ്രാപ്തിയിലെത്തി.
ഒബേണ്‍ ജില്ലാ വിദ്യാഭ്യാസ അധികൃതര്‍ ഗില്‍ഡൊ വിദ്യാലയത്തില്‍ വരുമ്പോള്‍ കൃപാണ്‍ കൈവശം വയ്ക്കുന്നതിനുളള അനുമതി നല്‍കി.
അസിസ്റ്റന്റ് സൂപ്രണ്ട് റയന്‍ ഫോസ്റ്ററാണ് ഈ വിവരം പത്രങ്ങള്‍ക്കു നല്‍കിയത്.
കൃപാണ്‍ വസ്ത്രത്തിനടിയിലായിരിക്കണം സൂക്ഷിക്കേണ്ടത്. ഒരിക്കലും അത് പുറത്ത് കാണരുത്. ഈ ഒരു നിബന്ധനമാത്രമാണ് അധികൃതര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിട്ടുളളത്.
വിദ്യാര്‍ത്ഥികള്‍ക്ക് ഇതിനെ കുറിച്ച് വ്യത്യസ്ത പ്രതികരണമാണുളളത്.
വിമാനത്താവളത്തിലേക്ക് പ്രവേശിക്കുമ്പോള്‍ എന്തുകൊണ്ട് കൃപാണ്‍ അനുവദിക്കുന്നില്ല. ഇവിടെ മത സ്വാതന്ത്യ്രം ഹനിക്കപ്പെടുന്നുണ്ടോ ? വിദ്യാലയങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷയെ കരുതി എന്തുകൊണ്ട് ഇതു നിരോധിച്ചു കൂടാ.
സിഖ് വിദ്യാര്‍ത്ഥികളും സിഖ് സ്കൂള്‍ ജീവനക്കാരും ധാþരാളമുളള വിദ്യാലയങ്ങളില്‍ കൃപാണ്‍ കൊണ്ടു നടന്നിട്ടും ഇതുവരെ ഒരു അനിഷ്ട സംഭവവും ഉണ്ടായിട്ടില്ല. പിന്നെ എന്തിനാണ് ഇത് നിരോധിക്കുന്നത് ?
വാഷിങ്ടണില്‍ മാത്രമല്ല അമേരിക്കയില്‍ തന്നെ കൃപാണ്‍ വലിയൊരു ചര്‍ച്ചാ വിഷയമായി മാറും. പൊതു ജനങ്ങളുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുമ്പോള്‍, മതസ്വാതന്ത്യ്രത്തിനുമേല്‍ അല്പം നിയന്ത്രണം വയ്ക്കുന്നത് ഉചിതമല്ലേ എന്ന് ചിന്തിക്കുന്നവരാണ് ഭൂരിപക്ഷവും.
Comments