You are Here : Home / Readers Choice

ഡങ്കന്‍ മെമ്മോറിയല്‍ ഫണ്ട് രൂപീകരിക്കാന്‍ ആശുപത്രി അധികൃതരുമായി ധാരണ

Text Size  

Story Dated: Thursday, November 13, 2014 11:28 hrs UTC


                        
ഡാലസ് . എബോള വൈറസ് രോഗം മൂലം അമേരിക്കയില്‍ മരണമടഞ്ഞ ആദ്യ രോഗി തോമസ് എറിക്ക് ഡങ്കന്‍െറ പേരില്‍ വെസ്റ്റ് ആഫ്രിക്കയിലെ എബോള രോഗികളെ സഹായിക്കുന്നതിന് മെമ്മോറിയല്‍ ഫണ്ട് രൂപീകരിക്കുവാന്‍ ഡങ്കന്‍െറ കുടുംബാംഗങ്ങളുമായി ഡാലസിലെ പ്രിസ്ബിറ്റീരിയന്‍ ആശുപത്രി അധികൃതര്‍ ധാരണയായി.

നോര്‍ത്ത്  കരോളിനായില്‍ താമസിക്കുന്ന ഡങ്കന്‍െറ മാതാവ,് ലൈബീരിയായിലുളള പിതാവ്, നാലു മക്കള്‍ എന്നിവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനും ടെക്സാസ് ഹെല്‍ത്ത് അധികൃതര്‍, ഡങ്കന്‍െറ ഫാമിലിയുമായി കരാറുണ്ടാക്കിയതായി നവംബര്‍ 12 ബുധനാഴ്ച ഡങ്കന്‍െറ ഫാമിലിക്കുവേണ്ടി ഹാജരായ ലെസ് വിയസ് ബോര്‍ഡ് വെളിപ്പെടുത്തി. സാമ്പത്തിക സഹായത്തിന്‍െറ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

സെപ്റ്റംബര്‍ 20 ന് ലൈബീരിയായില്‍ നിന്നും ടെക്സാസില്‍ എത്തിയ ഡങ്കന്‍ പനിയെ തുടര്‍ന്ന് 24 ന് പ്രസ്ബിറ്റീരിയന്‍ ആശുപത്രിയില്‍ എത്തിയെങ്കിലും മരുന്നു നല്‍കി തിരിച്ചയയ്ക്കുകയായിരുന്നു.

സെപ്റ്റംബര്‍ 27 നു രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ എത്തിയ ഡങ്കനെ കൂടുതല്‍ പരിശോധനകള്‍ക്കു വിധേയനാക്കിയപ്പോഴാണ് എബോള വൈറസ് കണ്ടെത്തിയത്. ഒക്ടോബര്‍ 8 ന് മരണമടയുകയും ചെയ്തു. ആശുപത്രിയുടെ ഭാഗത്തു വീഴ്ച സംഭവിച്ചതില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഡങ്കനെ ശുശ്രൂഷിച്ച രണ്ട് നഴ്സുമാര്‍ക്ക് എബോള  രോഗം പിടിപെട്ടെങ്കിലും ചികിത്സയില്‍ പൂര്‍ണ്ണ രോഗവിമുക്തി നേടിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.