നോര്‍ത്ത് കരോലിന . നോര്‍ത്ത് കരോലിന സംസ്ഥാനം, സയന്‍സിന് നല്‍കുന്ന പരമോന്നത ബഹുമതിക്ക് ഇന്ത്യന്‍ അമേരിക്കന്‍ വംശജനും, നോര്‍ത്ത് കരോലിന സ്റ്റേറ്റ് യൂണിവേഴ്സിറ്റി മെറ്റീരിയല്‍ സയന്‍സ് വിഭാഗം പ്രഫസറുമായ ഡോ. ജെയ് നായാരണന്‍ അര്‍ഹനായി.
നവംബര്‍ 13 ന് നടന്ന ചടങ്ങില്‍ഗവര്‍ണര്‍ പാറ്റ് മെക്ക് റോറി അവാര്‍ഡ് നല്‍കി ആദരിച്ചു.
1983 മുതല്‍ എന്‍ഡി യൂണിവേഴ്സിറ്റി സയന്‍സ് വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന നാരായണന്‍ മെറ്റീരിയല്‍ സയന്‍സിന് നല്‍കിയ സമഗ്ര സംഭാവനയാണ് ഈ അവാര്‍ഡ്.
ഇന്ത്യയില്‍ ജനിച്ച നാരായണന്‍ കാണ്‍പൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് ബിരുദവും, കലിഫോര്‍ണിയ, ബെര്‍ക്കിലി യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും കരസ്ഥമാക്കി.
നോര്‍ത്ത് കരോലിനാ ഗവര്‍ണ്ണര്‍ നിയമിക്കുന്ന ഒരു കമ്മിറ്റിയാണ് അവാര്‍ഡിന് അര്‍ഹരായവരെ തിരഞ്ഞെടുക്കുന്നത്.
Comments