ഒഹായൊ : കാന്‍സര്‍ രോഗവുമായി മല്ലടിച്ചു ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നാലു വയസ്സുക്കാരന്‍ മകന്റെ മുമ്പില്‍ വെച്ചു തന്നെ മാതാപിതാക്കള്‍ക്ക് വിവാഹം നടത്തണം- ഇനിയും വിവാഹം അനിശ്ചിതമായി നീട്ടികൊണ്ടുപോകുന്നതു ശരിയല്ല. നാലു വയസ്സുക്കാരനെ ബില്ലിന് പുറമെ ഇവര്‍ക്ക് രണ്ടും ഒന്നും വയസ്സുള്ള രണ്ടുകുട്ടികള്‍ കൂടി ഉണ്ട്. വിവാഹത്തിന് തിരഞ്ഞെടുത്തത് ക്രിസ്മസ്ദിനം. വില്യം ക്രാമര്‍, സാറാ ലുയിസ് വര്‍ഷങ്ങളായി ഒന്നിച്ചു ജീവിക്കുന്നു. ഔദ്യോഗീകമായി വിവാഹം നടത്തണമെന്ന ഇവരുടെ ആഗ്രഹം മനസ്സിലാക്കിയപ്പോള്‍ മുന്‍കൈ എടുത്തത് ആശുപത്രി അധികൃതര്‍ തന്നെ. വിവാഹം നടത്തുന്നതിന് തയ്യാറായി ക്രാമറുടെ അങ്കിള്‍ കൂടി എത്തിയപ്പോള്‍ വിവാഹവേദി തയ്യാറായി. ഒഹായൊ ഏക്രാണ്‍ ചില്‍ഡ്രല്‍സ് ഹോസ്പിറ്റലില്‍ പാസ്റ്റര്‍ ഡേവിഡ് ക്രിസ്‌ക്കൊ വിവാഹത്തിന് മുഖ്യകാര്‍മ്മികത്വം വഹിക്കുമ്പോള്‍ കുടുംബാംഗങ്ങളും, ചുരുക്കം ചില സ്‌നേഹിതരും സന്നിധരായിരുന്നു. വിവാഹ കര്‍മ്മങ്ങള്‍ ആശുപത്രി മുറിയില്‍ നടക്കുമ്പോള്‍ ക്രിസ്തുമസ് ഗാനം “ജിംഗിള്‍ ബല്‍” പാടികൊണ്ടു കരോള്‍ ആശുപത്രിയുടെ ഒരോമുറികളും കയറി ഇറങ്ങുകയായിരുന്നു. തലമുറകള്‍ക്ക് ജന്മം നല്‍കുന്നതിനാണ് വിശുദ്ധ വിവാഹം എന്ന സങ്കല്പം ഇന്നൊരു പഴങ്കഥയായി മാറിയിരിക്കുന്നു. മകന്റെ കാന്‍സര്‍ രോഗം മൂന്ന് കുട്ടികളുടെ മാതാപിതാക്കളായ ഈ യുവമിഥുനങ്ങളെ വിവാഹത്തിലേക്ക് നയിച്ചതില്‍ അതിശയോക്തി ഒട്ടുംതന്നെയില്ല.
Comments