ഫ്ലോറിഡ . അഞ്ചു വയസ്സുളള മകളെ കാറിന്‍െറ പിന്‍സീറ്റില്‍ നിന്നെ ടുത്ത് മാറോട് ചേര്‍ത്ത് ഉമ്മ നല്‍കിയശേഷം ഫ്ലോറിഡാ ബ്രിഡ്ജില്‍ നിന്നും 60 അടി താഴ്ചയില്‍ തണുത്തുറഞ്ഞ് ഒഴുകുന്ന വെളളത്തിലേക്ക് വലിച്ചെറിഞ്ഞ പിതാവ് പൊലീസ് കസ്റ്റഡിയില്‍.
സംഭവം ഇങ്ങനെ ജനുവരി 7 വ്യാഴാഴ്ച രാവിലെ 100 മൈല്‍ വേഗതയില്‍ പോകുന്ന കാറിനെ പിന്തുടര്‍ന്ന് പൊലീസ് റെഡ് ലൈറ്റ് ഫ്ലാഷ് ചെയ്തപ്പോള്‍ താമ്പായിലുളള സണ്‍ ഷൈന്‍ സ്കൈവേ പാലത്തില്‍ കാര്‍ നിര്‍ത്തി. 25 വയസുളള ഡ്രൈവര്‍ ജോണ്‍ ചക്ക് പുറത്തിറങ്ങി. പൊലീസ് തോക്ക് പുറത്തെടുക്കുന്നതിനു മുന്‍പ് പിന്‍സീറ്റിലിരുന്നിരുന്ന മകളെ മാറോട് ചേര്‍ത്തു പിടിച്ചു മുത്തം നല്‍കി. പിന്നെ പൊലീസ് കണ്ടത് കുട്ടിയെ പാലത്തില്‍ നിന്നും താഴേക്ക് വലിച്ചെറിയുന്നതാണ്. സെന്റ് പീറ്റേഴ്സ് ബര്‍ഗ് പൊലീസ് ചീഫ് ഏന്റണി ഹോളൊവെ വ്യഴാഴ്ച്ച നടത്തിയ പത്ര സമ്മേളനത്തില്‍ വെളിപ്പെടുത്തിയതാണ് ഈ വിവരങ്ങള്‍.
വെളളത്തില്‍ പതിക്കുന്ന ശബ്ദം കേട്ട് പാലത്തില്‍ നിന്നും താഴേക്ക് നോക്കിയപ്പോള്‍ കുട്ടി വെളളത്തിന്‍െറ ഒഴുക്കില്‍പ്പെട്ടു ബഹുദൂരം മുന്നോട്ടു പോയിരുന്നു. ഏതാനും മണിക്കൂറുകള്‍ക്കുളളില്‍ കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. പാലത്തില്‍ നിന്നും വലിച്ചെറിയുമ്പോള്‍ കുട്ടിക്ക് ജീവന്‍ ഉണ്ടായിരുന്നുവോ എന്ന് അന്വേഷിച്ചുവരുന്നു. അനിഷ്ട സംഭവങ്ങള്‍ ഒന്നും ഇല്ലാതെ തന്നെ പൊലീസ് ജോണിനെ അറസ്റ്റ് ചെയ്തു. മകളെ ഇത്രയും ക്രൂരമായി കൊലപ്പെടുത്തുന്നതിന് പിതാവിനെ പ്രേരിപ്പിച്ചതെന്തായിരുന്നു എന്ന് പൊലീസ് അന്വേഷിച്ചുവരുന്നു.
Comments