വാഷിങ്ടണ്‍ . 30 മണിക്കൂറില്‍ ജോലി ചെയ്യുന്നവരെ ഫുള്‍ ടൈം ജീവനക്കാരാക്കി കണക്കാക്കി അവര്‍ക്ക് മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് എംപ്ലോയര്‍ നിര്‍ബ്ബന്ധമായും നല്‍കണമെന്ന ഒബാമ കെയര്‍ ബില്ലിലെ വ്യവസ്ഥയില്‍ മാറ്റം വരുത്തുന്ന ഭേദഗതി റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുളള യുഎസ് ഹൌസ് പാസാക്കി.
ഒരാഴ്ചയില്‍ നാല്പത് മണിക്കൂര്‍ ജോലി ചെയ്യുന്നവര്‍ക്ക് മാത്രമാണ് എംബ്ലോയര്‍ മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് നല്‍കേണ്ടതുളളൂ എന്ന റിപ്പബ്ലിക്കന്‍ ഭേദഗതി ബില്ല് ഡമോക്രാറ്റിക്ക് പാര്‍ട്ടിയിലെ പന്ത്രണ്ട് അംഗങ്ങളുടെ പിന്തുണയോടെ 252 വോട്ടുകള്‍ക്കാണ് യുഎസ് ഹൌസ് പാസാക്കിയത്. ഭേദഗതിയെ എതിര്‍ത്ത് 172 പേര്‍ വോട്ട് രേഖപ്പെടുത്തി.
ഈ ഭേദഗതി പാസ്സാക്കിയാല്‍ വിറ്റൊ പ്രയോഗിക്കുമെന്ന നേരത്തെ പ്രസിഡന്റ് ഒബാമ ഭീഷണിപ്പെടുത്തിയിരുന്നെങ്കിലും അതുണ്ടായില്ല.
തൊഴിലാളികള്‍ക്കു മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് ലഭ്യമാക്കുന്നതിന് വന്‍ തുക കമ്പനികള്‍ക്ക് മുടക്കേണ്ടി വരുമെന്നതിനാല്‍ ജീവനക്കാരുടെ മണിക്കൂര്‍ വെട്ടി കുറച്ചു മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ നിന്നും ഒഴിവാക്കുന്നതിന് കമ്പനി ഉടമകള്‍ ശ്രമിക്കുമെന്നാണ് ഡമോക്രാറ്റുകള്‍ ഉള്‍പ്പെടെ ഈ ഭേദഗതിയെ എതിര്‍ക്കുന്നവര്‍ വാദിക്കുന്നത്. 2.6 മില്യന്‍ ജീവനക്കാരുടെ ഇന്‍ഷ്വറന്‍സ് സ്വപ്നങ്ങള്‍ ഇതോടെ നഷ്ടമാകുമെന്നും ഇവര്‍ പറയുന്നു. ഫുള്‍ടൈം ജീവനക്കാരുടെ നിര്‍വചനം നാല്പതു മണിക്കൂറായി നിശ്ചയിക്കുന്നതിലൂടെ കുറഞ്ഞ വരുമാനക്കാര്‍ക്കും സ്ത്രീകള്‍ക്കും വിദ്യാഭ്യാസ യോഗ്യതയില്ലാത്ത യുവതലമുറക്കും ആരോഗ്യസംരക്ഷണത്തിന് പുതിയ മാര്‍ഗ്ഗങ്ങള്‍ തേടേണ്ടിവരും.
Comments