ഡാലസ് . 1792 ലെ അപൂര്‍വ്വ പെനി (ഒരു സെന്റ്) കലിഫോര്‍ണിയായില്‍ നിന്നുളള ഒരാള്‍ ലേലത്തില്‍ പിടിച്ചത് 2.6 മില്യണ്‍ ഡോളറിന് !
ജനുവരി 8 ന് വ്യാഴാഴ്ച ഡാലസില്‍ നടന്ന ഹെറിറ്റേജ് ഓക്ഷനിലാണ് ബ്രിച്ച് സെന്റ് എന്നറിയപ്പെടുന്ന നാണയം ലേലം ചെയ്തത്. ഇത്തരത്തിലുളള അപൂര്‍വ്വം പത്ത് പെനികള്‍ മാത്രമാണ് ശേഷിക്കുന്നതെന്ന് ലേല സംഘാടകര്‍ പറഞ്ഞു.
ജനുവരി 7 ബുധനാഴ്ച നടന്ന ലേലത്തില്‍ മറ്റൊരു അപൂര്‍വ്വ കോയിന്‍ 'ചെയിന്‍ സെന്റ് 1793 ലേത് ലേലത്തില്‍ പോയത് 2.35 മില്യണ്‍ ഡോളറിനാണ്.
ഒരു പെനി (ഒരു സെന്റ്) ഇത്രയും വിലക്ക് ലേലത്തില്‍ പോകുന്നത് ആദ്യമായിട്ടാണെന്ന് ഹെറിറ്റേജ് ഓക്ഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
Comments