You are Here : Home / Readers Choice

യു.റ്റി.ഡാളസ് അസി.ഡയറക്ടര്‍ ഫ്രിസ്‌ക്കൊ വസതിയില്‍ കൊല്ലപ്പെട്ട നിലയില്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, January 16, 2015 12:39 hrs UTC

ഫ്രിസ്‌ക്കൊ(ഡാളസ്): യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ്(ഡാളസ്) പ്ലാനിങ്ങ് ആന്റ് അനാലിസിസ് അസിസ്റ്റന്റ് ഡയറക്ടര്‍ മോസസിനെ(43) ഫ്രിസ്‌ക്കൊയിലുള്ള സ്വവസതിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ജനുവരി 14 ബുധനാഴ്ചയാണ് സംഭവം. ബുധനാഴ്ച യൂണിവേഴ്‌സിറ്റിയില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പരിശോധനയ്ക്കായി എത്തിയ പോലീസുക്കാരാണ് മോസസിന്റെ മൃതദേഹം വീട്ടിനകത്ത് കണ്ടെത്തിയത്. ഫ്രിസ്‌ക്കൊ പോലീസ് ഓഫീസര്‍ ചാഡ് ലാപ്രല്ലയാണ് വിവരം മാധ്യമങ്ങള്‍ക്ക് നല്‍കിയത്. കൊലപാതകത്തിന്റെ വ്യക്തമായ സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു. കാണാതായ അന്നയുടെ കാര്‍ വീടിനു കുറച്ചകലെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. 2005 മുതല്‍ യൂണിവേഴ്‌സിറ്റിയില്‍ ജോലി ചെയ്തിരുന്ന അന്നായുടെ മരണം യുണിവേഴ്‌സിറ്റി ജീവനക്കാരെ ഞെട്ടിച്ചതായി വൈസ് പ്രസിഡന്റ് പറഞ്ഞു. സഹപ്രവര്‍ത്തകരുടെ ബഹുമാനവും ആദരവും സ്‌നേഹവും അന്നാ നേടിയെടുത്തിരുന്നു. കഴിഞ്ഞ സെപ്തംബറില്‍ ഇന്ത്യന്‍ വംശജരായ പല്ലവി-ധവാര്‍ ദമ്പതിമാര്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ ഭീതി വിട്ടുമാറും മുമ്പു നടന്ന ഈ കൊലപാതകം ദേശ നിവാസികളെ അക്ഷരാര്‍ത്ഥത്തില്‍ ഭയവിഹ്വലരാക്കിയിരിക്കയാണ്. പല്ലവി- ധവാന്‍ ദമ്പതിമാരുടെ ആത്മഹത്യ കുറിപ്പിനെ കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ പര്യമാക്കിയിട്ടില്ല. ദമ്പതിമാരുടെ മകന്‍ മരിച്ച കേസ്സില്‍ പല്ലവിയെ പ്രതിയാക്കിയതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. അന്നയുടെ മരണത്തെക്കുറിച്ചു വിവരം ലഭിക്കുന്നവര്‍ ഫ്രിസ്‌ക്കൊ പോലീസിനെ 972-292-6010 നമ്പറില്‍ വിളിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.