You are Here : Home / Readers Choice

ഒബാമയുടെ ഇന്ത്യന്‍ പര്യടനത്തെക്കുറിച്ചുളള വിശദാംശങ്ങള്‍ പുറത്തുവിട്ടു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, January 23, 2015 01:29 hrs UTC

വാഷിങ്ടണ്‍ . ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിന പരേഡില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയുടെ ഇന്ത്യന്‍ പര്യടനത്തെക്കുറിച്ചുളള വിശദാംശങ്ങള്‍ പുറത്തു വിട്ടു. ജനുവരി 25 ഞായറാഴ്ച രാവിലെ പത്ത് മണിക്ക് പ്രത്യേക വിമാനത്തില്‍ എത്തിച്ചേരുന്ന പ്രസിഡന്റിന് രാഷ്ട്രപതി ഭവനില്‍ സ്വീകരണം നല്‍കും. തുടര്‍ന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിയോടൊപ്പം ഉച്ചഭക്ഷണം. വൈകിട്ട് ഹൈദരാബാദ് ഹൌസില്‍ ചര്‍ച്ച. ഡിന്നര്‍ പ്രസിഡന്റ് പ്രണബ് മുഖര്‍ജിയോടൊപ്പം. തുടര്‍ന്ന് രാജ്ഘട്ട് സന്ദര്‍ശിക്കും.

ജനുവരി 26 ന് റിപ്പബ്ലിക്ക് ദിന പരേഡില്‍ മുഖ്യാതിഥി. ഉച്ചക്ക് വീണ്ടും ഇന്ത്യന്‍ പ്രസിഡന്റിനോടൊപ്പം. ഉച്ചയ്ക്കുശേഷം ബിസിനസ് ഇവന്റിനെ അഭിസംബോദന ചെയ്യും. ജനുവരി 27 രാവിലെ ക്ഷണിക്കപ്പെട്ട സദസില്‍ ഒബാമയുടെ പ്രസംഗം. തുടര്‍ന്ന് ആഗ്രയില്‍ താജ്മഹല്‍ സന്ദര്‍ശനം. വൈകിട്ട് യുഎസിലേക്ക് മടക്കുയാത്ര. മിഷേല്‍ ഒബാമ, മൈനോറട്ടി ലീഡര്‍, നാന്‍സി പെലോസി, ബിസിനസ് ലീഡേഴ്സ്, ഇന്ത്യന്‍ വംശജന്‍ കോണ്‍ഗ്രസ് അംഗം അമി ബെറ ഉള്‍പ്പെടെ വലിയൊരു സംഘം പ്രസിഡന്റിനെ അനുഗമിക്കുന്നുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.