കാലിഫോര്‍ണിയ . ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ രവ് നീത് കൌറിനെ(20) കാലിഫോര്‍ണിയ കമ്മ്യൂണി കോളേജുകളുടെ ഗവര്‍ണേഴ്സ് ബോര്‍ഡില്‍ അംഗമാക്കി കൊണ്ടു കാലിഫോര്‍ണിയ ഗവര്‍ണര്‍ ജെറി ബ്രൌണ്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.
ഇപ്പോള്‍ 20 വയസ് പ്രായമുളള കൌര്‍ നാnലാം വയസിലാണ് അമേരിക്കയില്‍ എത്തിയത്. കാലിഫോര്‍ണിയ കമ്മ്യൂണി കോളേജ് സ്റ്റുഡന്റ് സെനറ്റര്‍, റിവര്‍ സൈഡ് സിറ്റി കോളേജ് അസോസിയേറ്റഡ് സ്റ്റുഡന്‍സ് മെമ്പര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
ഇരുപത് വയസിനുളളില്‍ കൌര്‍ നേടിയെടുത്ത പ്രശസ്തിയില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. കാലിഫോര്‍ണിയ കമ്മ്യൂണിറ്റി കോളേജ് ചാന്‍സലര്‍ ബ്രിസ് ഹാരിസ് പറഞ്ഞു. ഹെമറ്റ് ഹൈസ്കൂളില്‍ നിന്നും ഗ്രാജുവേറ്റ് ചെയ്ത കൌര്‍ റിവര്‍സൈഡ് കമ്മ്യൂണിറ്റി കോളേജില്‍ നിന്നും സയന്‍സില്‍ ബിരുദം നേടി.
മെഡിക്കല്‍ സ്കൂളില്‍ ചേര്‍ന്നു ഹൃദയ ശസ്ത്രക്രിയ വിദഗ്ദ്ധയാകണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് കൌര്‍ പറഞ്ഞു. കമ്മ്യൂണി കോളേജുകള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ ബോര്‍ഡില്‍ കൊണ്ടു വന്ന് പരിഹരിക്കുന്നതിന് ശ്രമിക്കുമെന്നും കൌര്‍ പറഞ്ഞു.
Comments