ട്രാവിസ് കൌണ്ടി (ഓസ്റ്റിന്‍) . അണ്ഡാശയ അര്‍ബുദ്ധ രോഗിയുടെ ആഗ്രഹം നിറവേറ്റുന്നതിന് സ്റ്റേറ്റ് ഡിസ്ട്രിക്റ്റ് കോടതിയുടെ ഉത്തരവ്.
ട്രാവിസ് കൌണ്ടി വക്താവ് ഗിനി ബലാര്‍ഡ് സൂസന്‍ ബ്രായനും (60) ദീര്‍ഘ വര്‍ഷം കൂട്ടുകാരിയും ഓവേറിയന്‍ കാന്‍സര്‍ രോഗിയുമായ സാറ (58) യുമായുളള വിവാഹം നടന്നതായി അറിയിച്ചു.
ഫെബ്രുവരി 19 വ്യാഴാഴ്ച ട്രാവിസ് കൌണ്ടി ക്ലാര്‍ക്ക് ഓഫിസില്‍ നിന്നാണ് ഇരുവരുടേയും വിവാഹ ലൈസെന്‍സ് സര്‍ട്ടിഫിക്കറ്റ് കോടതി ഉത്തരവനുസരിച്ച് ലൈസെന്‍സ് നല്‍കിയത്.
സ്വവര്‍ഗ്ഗ വിവാഹം ഭരണഘടന വിരുദ്ധമാണെന്ന ടെക്സാസ് സംസ്ഥാനത്തിന്‍െറ തീരുമാനം നിലനില്‍ക്കെ ജില്ലാ കോടതി ജഡ്ജി നല്‍കിയ ഈ ഉത്തരവ് മറ്റുളളവര്‍ പ്രയോജനപ്പെടുത്തുന്നതിന് മുന്‍പ് ടെക്സാസ് അറ്റോര്‍ണി ജനറല്‍ സ്റ്റേറ്റ് സുപ്രിം കോടതയില്‍ അപ്പീല്‍ നല്‍കി. സുപ്രീം കോടതി തുടര്‍ന്ന് സ്വ വര്‍ഗ്ഗ വിവാഹം നടത്തുന്നത് തടഞ്ഞു കൊണ്ടുളള വിധി പ്രഖ്യാപിച്ചുവെങ്കിലും ഈ വിവാഹത്തെക്കുറിച്ച് പരാമര്‍ശിച്ചില്ല. അറ്റോര്‍ണി ജനറല്‍ കെന്‍ പാക്സറ്റണ്‍ ഈ വിവാഹം അസാധുവാണെന്നും ട്രാവിസ് കൌണ്ടി ക്ലാര്‍ക്ക് വിവാഹത്തിന് സാധുതയുണ്ടെന്നും അഭിപ്രായപ്പെട്ടു.
സ്വവര്‍ഗ്ഗ വിവാഹിതരായ ഇരുവര്‍ക്കും ഇനി ഭാര്യ ഭര്‍ത്താക്കന്മാര്‍ക്ക്് ലഭിക്കുന്ന അവകാശങ്ങള്‍ക്ക് അര്‍ഹതയുണ്ടായിരിക്കും. റിപ്പബ്ലിക്കന്‍ ഭരണം നിലനില്‍ക്കുന്ന ടെക്സാസില്‍ സ്വവര്‍ഗ്ഗ വിവാഹത്തോട് ശക്തമായ എതിര്‍പ്പാണ് പ്രകടിപ്പിച്ചിരിക്കുന്നത്.
Comments