അലാസ്ക്ക : കഞ്ചാവിന്റെ സ്വകാര്യ ഉപയോഗം നിയമവിധേയമാക്കുന്ന അമേരിക്കയിലെ മൂന്നാമത്തെ സംസ്ഥാനം എന്ന പദവി അലാസ്ക നേടി.വാഷിംഗ്ടണും, കൊളറാഡോയുമാണ് മറ്റു രണ്ടു സംസ്ഥാനങ്ങള്‍.ഫെബ്രുവരി 24 ചൊവ്വാഴ്ച മുതല്‍ അലാസ്ക്കാ സംസ്ഥാനത്ത് നിയമം നിലവില്‍ വരും.പൊതു സ്ഥലങ്ങളില്‍ കഞ്ചാവ് ഉപയോഗിക്കുന്നത് ഈ നിയമം കര്‍ശനമായി തടഞ്ഞിട്ടുണ്ട്.കഴിഞ്ഞ നവംബറില്‍ 53 വോട്ടുകളുടെ പിന്തുണയോടെ നിയമസഭ പാസ്സാക്കിയ ബില്‍ ഇന്നു മുതലാണ് പ്രാബല്യത്തില്‍ വരുന്നത്. 47 പേര് ഇതിനെതിരെ വോട്ടു ചെയ്തിരുന്നു.അലാസ്ക്കാ സംസ്ഥാനത്തെ മുതിര്‍ന്നവര്‍ക്ക് കഞ്ചാവ് ഉപയോഗിക്കുന്നതിനും, കയറ്റി അയയ്ക്കുന്നതിനും വീടുകളില്‍ വളര്‍ത്തുന്നതിനും ഉള്ള അവകാശം ഈ നിയമം മൂലം ലഭ്യമായി.കഞ്ചാവ് മരുന്ന് നിര്‍മ്മാണത്തിന് ഉപയോഗിക്കുവാന്‍ നിരവധി സംസ്ഥാനങ്ങള്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും, സ്വകാര്യ ആവശ്യങ്ങള്‍ക്ക് കഞ്ചാവ് ഉപയോഗിക്കുന്നതിനുള്ള അനുമതി നല്‍കിയിട്ടില്ല.അലാസ്കയില്‍ ഇങ്ങനെയൊരു അനുമതി ലഭിച്ചിട്ടും പുറത്തു ഇതിന്റെ ആഘോഷ പ്രകടനങ്ങള്‍ ഒന്നും കാണാനില്ലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.നിയമത്തിന്റെ പുരോഗതി ആല്‍ക്കഹോള്‍ റഗുലേറ്ററി ബോര്‍ഡ് ചേര്‍ന്ന് വിലയിരുത്തും.
Comments