ബോസ്റ്റണ്‍ : വോഡയാര്‍ രാജവംശത്തില്‍ കിരീടാവകാശി ശേഷിക്കാത്ത സാഹചര്യത്തില്‍ ബോസ്റ്റണില്‍ വിദ്യാര്‍ത്ഥിയായ ഇരുപത്തിരണ്ടുവയസ്സുക്കാരന് യദുവീര്‍ ഗോപാല്‍ രാജയെ മൈസൂര്‍ മഹാരാജാ പദവി നല്കി വാഴിക്കുവാന്‍ തീരുമാനിച്ചു ഇതിന്റെ മുന്നോടിയായി ദത്തെടുക്കല്‍ ചടങ്ങുകള്‍ രാജകീയമായി അംബ വിലാസ് പാലസ്സില്‍ തിങ്കളാഴ്ച നടത്തപ്പെട്ടു.കഴിഞ്ഞ ഡിസംബറില്‍ ശ്രീ കണ്ഠ ദത്ത(60) നാടു നീങ്ങിയത് വോഡയാര്‍ രാജവംശത്തില്‍ കിരീടാവകാശികള്‍ ശേഷിക്കാതെയായിരുന്നു.
ഇതിനെ തുടര്‍ന്ന് ശ്രീകണ്ഠ ദത്ത നരസിംഹരാജ വോഡയാറിന്റെ മൂത്ത സഹോദരി ഗായത്രീദേവി മഹാറാണിയുടെ കൊച്ചുമകന് യദുവീറിനെ വോഡയാര്‍ രാജവംശത്തിലേക്ക് ദത്തെടുക്കുവാന്‍ തീരുമാനിക്കുകയായിരുന്നു.ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയിലെ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ത്ഥിയാണ് യദുവീര്‍ ഗോപാല്‍.ഒക്ടോബറില്‍ നടക്കുന്ന ദസറക്ക് മുമ്പ് കിരീടധാരണ ചടങ്ങ് നടക്കും. തുടര്‍ന്ന് ദീപാലംകൃതമായ മൈസൂര്‍ പാലസില്‍ വെള്ളിരഥത്തില്‍ എഴുന്നള്ളി ജനങ്ങളെ അഭിവാദ്യം ചെയ്യും.മൈസൂറില്‍ രാജ്യഭരണം നടത്തിയിരുന്ന വോഡയാര്‍ രാജവംശത്തിനു 1610ല്‍ അലമേലത് റാണിയുടെ ശാപം ലഭിക്കാനിടയായതിനുശേഷം മൈസൂര്‍ രാജാക്കന്മാര്ക്ക് കുട്ടികള്‍ ജനിക്കാതായി എന്നാണ് ചരിത്രം പഠിപ്പിക്കുന്നത്.1399 മുതല്‍ 1950 വരെയാണ് മൈസൂരില്‍ വോഡയാര്‍ രാജ്യഭരണം നടത്തിയിരുന്നത്. 240 മില്യണ്‍ കോടി സമ്പാദ്യമാണ് രാജ്യവംശത്തിനുള്ളത്.
Comments