You are Here : Home / Readers Choice

ഹെഡ്ഫോണുമായി റെയില്‍പാളം കുറുകെ കടന്ന് യുവാവ് കൊല്ലപ്പെട്ടു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, February 27, 2015 12:14 hrs UTC



ഹൂസ്റ്റണ്‍ . സെല്‍ഫോണുമായി ബന്ധിച്ച ഹെഡ്ഫോണില്‍ നിന്നും ചെവിയില്‍ ഒഴുകിയെത്തിയ സംഗീതം പാഞ്ഞു വരുന്ന ട്രെയിനിന്‍െറ ശബ്ദം കേള്‍ക്കുന്നതില്‍ നിന്നും യുവാവിനെ തടഞ്ഞു. സ്വന്തം ജീവനാണ് ഇതിന്‍െറ ഫലമായി 20 വയസുളള യുവാവിന് ബലികൊടുക്കേണ്ടി വന്നത്.

ഫെബ്രുവരി 25 ബുധനാഴ്ച വൈകിട്ട് ഹൂസ്റ്റണ്‍ യുഎസ് 59 ലെ ബെന്നിംഗ്ടണിലാണ് ഈ  ദാരുണ സംഭവം നടന്നത്.

നല്ലതുപോലെ വസ്ത്ര ധാരണം ചെയ്ത യുവാവ് ട്രെയിന്‍ ട്രാക്കിലൂടെ നടന്ന് വരികയായിരുന്നു. പുറകില്‍ നിന്നും പാഞ്ഞുവന്നിരുന്ന ട്രെയിന്‍ ഹോണ്‍ മുഴക്കിയതോ, ബ്രേക്ക് ചെയ്യുന്ന ശബ്ദമോ സെല്‍ഫോണില്‍ നിന്നും ഹെഡ് ഫോണിലൂടെ ചെവിയില്‍ ഒഴുകിയെത്തിയ സംഗീത ശബ്ദത്താല്‍ കേള്‍ക്കുവാന്‍ കഴിയാതിരുന്നതാണ് ട്രെയിന്‍ അപകടത്തിന് കാരണമായതെന്ന് ഹൂസ്റ്റണ്‍ പൊലീസ് പറഞ്ഞു. യുവാവിനെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍  പൊലീസ് പുറത്തുവിട്ടിട്ടില്ല.

റോഡിലൂടെ കാല്‍നടയായി സഞ്ചരിക്കുന്നവര്‍ ഹെഡ്ഫോണ്‍ ഉപയോഗിക്കുന്നതുമൂലം ചുറ്റും നടക്കുന്ന സംഭവങ്ങള്‍ ശ്രദ്ധിക്കാതിരിക്കരുത് പല അപകടങ്ങള്‍ക്കും  കാരണമാകുന്നതായി പൊലീസ് പറഞ്ഞു. പൊതുജനങ്ങള്‍ ഇതിനെ കുറിച്ച് കൂടുതല്‍ ബോധവാന്മാരാക്കണമെന്നും പൊലീസ് അഭ്യര്‍ത്ഥിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.