മിസ്സോറി . മൂന്നു മൈല്‍ ചുറ്റളവിലുളള നാലുവീടുകളില്‍ നടന്ന വെടിവെയ്പില്‍ തോക്കുധാരി ഉള്‍പ്പെടെ 9 പേര് കൊല്ലപ്പെട്ടു. ഫെബ്രുവരി 26 വ്യാഴാഴ്ച രാത്രി മിസ്സോറി ടൌണില്‍ ആണ് അതിദാരുണ സംഭവം. വെളളിയാഴ്ച രാവിലെ പ്രതി എന്ന് സംശയിക്കുന്ന മുപ്പത്തി ആറ് വയസുളള ജോസഫ് ജെസ്സി ആള്ഡ്രിജിന്െറ മൃതദേഹം ജിഎംസി പിക്കപ്പില്‍ കണ്ടെത്തി.
കൊല്ലപ്പെട്ടവരില്‍ 4 പേര് പ്രതിയുടെ കുടുംബാംഗങ്ങളില്പെട്ടവരാണെന്ന് മിസ്സോറി സ്റ്റേറ്റ് ട്രൂപര്‍ പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തി.
ഒമ്പതു പേരില്‍ പ്രതിയുടെ മാതാവ് ആലീസിന്‍െറ (74) മരണം സ്വഭാവികമാണെന്നാണ് പൊലീസ് നിഗമനം. പ്രതി മാതാവിനോടൊപ്പമാണ് വളരെക്കാലമായി താമസിച്ചിരുന്നത്. വെടിവെയ്ക്കുന്നതിന് പ്രതിയെ പ്രേരിപ്പിച്ചതെന്തായിരുന്നുവെന്ന് അന്വേഷിച്ചു വരുന്നു. കൊല്ലപ്പെട്ടവരുടെ പൂര്‍ണ്ണ വിവരങ്ങള്‍ പൊലീസ് പുറത്തു വിട്ടിട്ടില്ലെങ്കിലും കൊല്ലപ്പെട്ടവരില്‍ രണ്ടു ദമ്പതിമാര്‍ ഉണ്ടെന്ന് പൊലീസ് പറയുന്നു.
സമീപ വീടുകളില്‍ നടന്ന വെടിവെയ്പിനെക്കുറിച്ച് ഒരു പെണ്‍കുട്ടിയാണ് വിവരം പുറം ലോകത്തെ അറിയിച്ചത്. ഭീകരമായ ഒരു ദുരന്തമാണെന്നാണ് മിസ്സോറി ഗവര്‍ണര്‍ ജെ. നിക്സണ് പ്രതികരിച്ചത്. ദുരന്തത്തില്‍ ഉള്‍പ്പെട്ടവരുടെ കുടുംബാംഗങ്ങളോട് ഗവര്‍ണ്ണര്‍ അനുശോചനം അറിയിച്ചു. സമീപ പ്രദേശങ്ങളിലുളള വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ടെ ആവശ്യക്കാര്‍ക്ക് കൌണ്‍സിലര്‍മാരുടെ സേവനം ലഭ്യമാക്കുമെന്ന് ഗവര്‍ണ്ണര്‍ പറഞ്ഞു.
Comments