ഷിക്കാഗോ . ഷിക്കാഗോ സിറ്റി കൌണ്‍സിലിലേക്ക് നടന്ന വാശിയേറിയ തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജന്‍ ഡമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥിയുമായ അമയ പവാര്‍ (34) വമ്പിച്ച ഭൂരിപക്ഷത്തോടെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
ഫെബ്രുവരി 24 ന് നടന്ന തിരഞ്ഞെടുപ്പില്‍ പോള്‍ ചെയ്ത വോട്ടുകളില്‍ 82.8 ശതമാനം നേടിയാണ് എതിര്‍സ്ഥാനാര്‍ത്ഥി റോറി ഫീല്‍ഡറിനെ പവാര്‍ പരാജയപ്പെടുത്തിയത്. പവാറിന് 9740 വോട്ടും റോറിക്ക് 2021 വോട്ടും ലഭിച്ചു.
രണ്ടാം തവണയാണ് പവാര്‍ ഷിക്കാഗോ സിറ്റി കൌണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.
ഷിക്കാഗോ സിറ്റി കൌണ്‍സില്‍ ആദ്യമായി ഇന്ത്യന്‍ വംശജന്‍ അംഗമാകുന്നത്. 2011 ല്‍ പവാര്‍ നേടിയ ഉജ്ജ്വല വിജയത്തോടെയാണ്. അന്ന് പോള്‍ ചെയ്ത വോട്ടുകളില്‍ അമ്പത് ശതമാനമാണ് പവാറിന് ലഭിച്ചിരുന്നത്.
ഡിസംബറില്‍ വിവാഹിതനായ പവാറിന് ലഭിച്ച ചരിത്ര വിജയം മധുവിധു ആഘോഷിക്കുന്നതിന് തടസ്സമാകുകയില്ല എന്നാണ് ജയിച്ചതിനെ കുറിച്ചു പ്രതികരണമാരാഞ്ഞപ്പോള്‍ അഭിപ്രായപ്പെട്ടത്.
യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോയില്‍ നിന്നും ഇല്ലിനോയ്സ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്നും ഇരട്ട ബിരുദാനന്തര ബിരുദം പവാര്‍ കരസ്ഥമാക്കിയിട്ടുണ്ട്.
ഷിക്കാഗോ സിറ്റി കൌണ്‍സിലിലേക്ക് മത്സരിച്ച വ്യവസായിയും മലയാളിയുമായ ഷാജന്‍ കുര്യക്കോസും, ഇന്ത്യന്‍ വംശജന്‍ ബോബ് ഗല്‍ഹോത്രയും പരാജയപ്പെട്ടു.
ഷിക്കാഗോ ഗവര്‍ണ്ണര്‍ പാട്രിക്ക് ക്വിന്‍ 2011 ല്‍ പവാറിനെ ല്ലിനോയ്സ് ഇനോവേഷന്‍ കൌണ്‍സിലിലേക്ക് നോമിനേറ്റ് ചെയ്തിരുന്നു.
Comments