You are Here : Home / Readers Choice

ഇന്ത്യയുടെ യുഎസ് അംബാസഡറായി അരുണ്‍ സിങ്ങിനെ ഔദ്യോഗികമായി നിര്‍ദ്ദേശിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, March 03, 2015 11:47 hrs UTC


    
വാഷിങ്ടണ്‍ . അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡറായി അരുണ്‍ കുമാര്‍ സിങ്ങിനെ നിര്‍ദ്ദേശിച്ച വിവരം ഇന്ത്യാ ഗവണ്‍മെന്റ് ഔദ്യോഗികമായി അമേരിക്കന്‍ ഗവണ്‍മെന്റിനെ അറിയിച്ചു.

ഇതുസംബന്ധിച്ചുളള അറിയിപ്പ് ലഭിച്ചെങ്കിലും അമേരിക്കന്‍ ഗവണ്‍മെന്റില്‍ നിന്നുളള മറുപടിക്കായി കാത്തിരിക്കുകയാണെന്ന് അധികൃതര്‍ വെളിപ്പെടുത്തി.

ഇപ്പോള്‍ ഫ്രാന്‍സിലെ അംബാസഡറായി സേവനം അനുഷ്ഠിക്കുകയാണ് അരുണ്‍ സിംഗ്.

1979  ബാച്ചില്‍ ഐഎഫ്എസ് ഓഫിസറായ അരുണ്‍ സിംഗ് യുഎസിലെ ഇന്ത്യന്‍ അംബാസിഡറായിരുന്ന എസ്. ജയശങ്കറിന്‍െറ സ്ഥാനത്താണ് നിയമിതനാകുന്നത്. ജയശങ്കര്‍ ജനുവരി മുതല്‍ വിദേശ കാര്യ വകുപ്പ് സെക്രട്ടറിയായി ചുമതലയേറ്റിരുന്നു.

ഒബാമ ഭരണ കൂടത്തിന്‍െറ അനുമതി ലഭിച്ചാലും  ഇന്ത്യന്‍ പ്രധാന മന്ത്രിയുടെ പാരിസ് സന്ദര്‍ശനം ഏപ്രില്‍ പൂര്‍ത്തിയായതിനുശേഷം മാത്രമേ അരുണ്‍ സിംഗ് പുതിയ ചമുതലയില്‍ പ്രവേശിക്കുകയുളളുവെന്നും അധികൃതര്‍ വെളിപ്പെടുത്തി.

ഇന്ത്യന്‍ മിഷന്‍െറ ഡെപ്യൂട്ടി ചീഫായി വാഷിംഗ്ടണില്‍ അഞ്ചു വര്‍ഷം അരുണ്‍ സിംഗ് പ്രവര്‍ത്തിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.