ഹൂസ്റ്റണ്‍ . ഫെബ്രുവരി 27 വെളളിയാഴ്ചയും മാര്‍ച്ച് 1 ഞായറാഴ്ചയും ഹാരിസ് കൌണ്ടിയില്‍ മൂന്നും നാലും വയസ്സുളള രണ്ട് കുട്ടികള്‍ തോക്കെടുത്ത് കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ വെടിയേറ്റു മരിച്ച ദാരുണ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
ഹാരിസ് കൌണ്ടിയില്‍ അഞ്ച് വയസുകാരന്‍െറ കയ്യില്‍ ലഭിച്ച തോക്കില്‍ നിന്നും വെടി പൊട്ടി 6 വയസുകാരനായ സഹോദരനെ ഗുരുതരവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സംഭവവും പിന്നീട് റിപ്പോര്‍ട്ട് ചെയ്തു.
മൂന്നു സംഭവങ്ങളും അബദ്ധത്തില്‍ ഉണ്ടായതാണെന്ന് ഹാരിസ് കൌണ്ടി ഷെറിഫ് ആഫീസില്‍ നിന്നുളള അറിയിപ്പില്‍ പറയുന്നു. ആരുടേയും പേരില്‍ ഇതുവരെ കേസെടുത്തിട്ടില്ലായെങ്കിലും അതിനുളള സാധ്യത തളളി കളയാനാകില്ലെന്ന് പൊലീസ് പറഞ്ഞു.
മൂന്ന് ദിവസത്തിനുളളില്‍ മൂന്ന് കുട്ടികള്‍ക്ക് വെടിയേറ്റ സംഭവം ഗൌരവത്തോടെയാണ് കാണുന്നത്. വെടിയേറ്റ് സമയത്തു കുട്ടികളുടെ സമീപം മാതാപിതാക്കള്‍ ഉണ്ടായിരുന്നില്ലെന്നാണു റിപ്പോര്‍ട്ട്.
തോക്കുകള്‍ ഭദ്രമായി സൂക്ഷിക്കാഞ്ഞതാണ് കുട്ടികളുടെ കൈവശം ഇവ എത്തിച്ചേരുവാന്‍ ഇടയാകുന്നതെന്ന് പൊലീസ് പറയുന്നു.
മൂന്നു സംഭവങ്ങള്‍ക്കുശേഷം ഹാരിസ് കൌണ്ടി പൊലീസ് സൌജന്യമായി തോക്കുകള്‍ ലോക്ക് ചെയ്തു സൂക്ഷിക്കുന്നതിനുളള ഉപകരണങ്ങള്‍ നല്‍കി തുടങ്ങി. മാത്രമല്ല മാതാപിതാക്കള്‍ക്ക് ഇതിനെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിനുളള ക്ലാസുകള്‍ സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചതായി ഔദ്യോഗികമമായി അറിയിച്ചു.
Comments