നോര്‍ത്ത് കരോലിന . ഫ്ലോറിഡയില്‍ നിന്നും മാസ്സാചുസെറ്റിലേക്ക് സ്വര്‍ണ്ണവും കയറ്റി പോയിരുന്ന ട്രക്ക് സായുധരായ കൊളളക്കാര് കവര്‍ന്നു.
മാര്‍ച്ച് 1 ഞായര്‍ വൈകിട്ട് 6.30 ന് ട്രക്കിനെ പിന്തുടര്‍ന്ന വെളളവാനില് എത്തിയ മൂന്നു സായുധരായ കൊളളക്കാര് ട്രക്ക് നിര്‍ത്തിയ ശേഷം ട്രക്കിലുണ്ടായിരുന്ന രണ്ട് സെക്യൂരിറ്റി ഗാര്‍ഡിനോടും നിലത്തു കിടക്കാനും തുടര്‍ന്ന് രണ്ട് കൈകളും പുറകില്‍ ബന്ധിച്ചശേഷം അടുത്തുളള മരങ്ങള്‍ തിങ്ങി നിറഞ്ഞ കാട്ടിലേക്ക് നടക്കാനും ആജ്ഞാപിച്ചു. ട്രക്കില്‍ ഉണ്ടായിരുന്ന ഗോള്‍ഡ് ബാറുകള്‍ വാനില്‍ കയറ്റി അക്രമികള്‍ സ്ഥലം വിടുകയായിരുന്നു.
മയാമിയിലുളള ട്രാന്‍സ് വാല്യു കമ്പനിയുടേതായിരുന്ന 4.8 മില്യണ്‍ ഡോളര്‍ വില വരുന്ന 275 പൌണ്ട് സ്വര്‍ണ്ണ ബാറുകള്‍.
മാര്‍ച്ച് 2 തിങ്കളാഴ്ച വില്‍സണ്‍ കൌണ്ടി ഷെറിഫ് ഓഫീസില്‍ നിന്നും അറിയിച്ചതാണ് വിവരങ്ങള്‍.
ട്രാന്‍സ് വാല്യു കമ്പനി കവര്‍ച്ചയെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് 50,000 ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്.
കവര്‍ച്ചക്കാരെ കുറിച്ചോ അവര്‍ ഡ്രൈവ് ചെയ്ത വാഹനത്തെക്കുറിച്ചോ കൌണ്ടി ഷെറിഫ് കാല്വിന് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുവാന്‍ വിസമ്മതിച്ചു.
Comments