ന്യുജഴ്സി . ദ്രാവക രൂപത്തില്‍ ആല്‍ക്കഹോള്‍ മാത്രം കണ്ടു പരിചയമുളളവരെ അത്ഭുതപ്പെടുത്തികൊണ്ട് ഇതാ പൌഡര്‍ രൂപത്തില്‍ ആല്‍ക്കഹോള്‍ ഉടന്‍ സൂപ്പര്‍ മാര്‍ക്കറ്റിലെത്തുന്നു. പൌഡറും ആല്‍ക്കഹോളും ചേര്‍ന്ന് ഇതിനെ പാല്‍ക്കഹോള്‍ എന്നാണ് വിളിക്കുന്നത്. അമേരിക്കന്‍ സ്റ്റോറുകളിലാണ് പായക്കറ്റുകളില്‍ ഉത്പന്നം എത്തുന്നത്. ഗ്ലൂക്കോസ് പോലെ തന്നെ, വെളളത്തില്‍ കലര്‍ത്തി കുടിക്കാമെന്നതാണ് ഇതിന്‍െറ ഗുണം, പോരെങ്കില്‍ ആരോഗ്യത്തിന് ഒട്ടും ഹാനികരമല്ലെന്നും പാല്‍ക്കഹോള്‍ നിര്‍മ്മാതാക്കളിലൊരാളായ മാര്‍ക്ക് ഫിലിപ്സ് വ്യക്തമാക്കുന്നു. എന്നാല്‍ വാര്‍ത്തകള്‍ പുറത്തു വന്നു തുടങ്ങിയതോടെ, വിവാദ ഉല്‍പന്നത്തിനെതിരെ വ്യാപകമായ പ്രതിഷേധവും ഉടലെടുത്തിട്ടുണ്ട്.
മാര്‍ക്കറ്റില്‍ ഇപ്പോള്‍ എത്തിയിട്ടില്ലെങ്കിലും വൈകാതെ ഈ വര്‍ഷം ശീതകാലത്തോടെ ഇത് വിപണിയിലെത്തും. എന്നാല്‍ അമേരിക്കയിലെ ഭൂരിപക്ഷ സംസ്ഥാനങ്ങളിലും ഇതിനു നിരോധനമുണ്ട്. ദ്രാവക രൂപത്തിലല്ലാത്ത ആല്‍ക്കഹോള്‍ ഉത്പാദനവും വിപണനവും ടെന്നിസി ഉള്‍പ്പെടെയുളള സംസ്ഥാനങ്ങള്‍ നേരത്തെ തന്നെ നിരോധിച്ചിരുന്നതാണ്. വീടിനുളളില്‍ പാല്‍ക്കഹോള്‍ സൂക്ഷിക്കുന്നതു സംബന്ധിച്ച നിയമപ്രശ്നവും പുറമേയുണ്ട്. ഇക്കാര്യത്തില്‍ നിയമ സംവിധാനങ്ങള്‍ ഇതു സംബന്ധിച്ച് വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നില്ലെങ്കിലും വീടുകളില്‍ ഇക്കാര്യം സൂ”ക്ഷിക്കുന്നതു സംബന്ധിച്ച് വിരുദ്ധ നിലപാടിലാണ് അവരും. ഗാര്‍ഹിക ഉപഭോഗ വസ്തുവായി പാല്‍ക്ക ഹോളിനെ മാറ്റാനാണ് നിര്‍മ്മാതാക്കള്‍ ലക്ഷ്യമിടുന്നതെങ്കിലും കുട്ടികളുടെ കൈയെത്തും ദൂരത്തു നിന്ന് ഇതെങ്ങനെ സംരക്ഷിക്കാമെന്ന കാര്യത്തില്‍ അവരും മൌനം പാലിക്കുന്നു.
ആല്‍ക്കഹോള്‍ പോലെ തന്നെ പായ്ക്കറ്റില്‍ ദീര്‍ഘകാലത്തേക്ക് പാല്‍ക്കഹോള്‍ വാങ്ങി സൂക്ഷിക്കാമെന്ന മെച്ചമുണ്ടെങ്കിലും അമിത ഉപയോഗം വരുത്തുന്ന ആരോഗ്യ പ്രശ്നങ്ങള്‍ക്ക് മരുന്നില്ലെന്നതും ഇതിനു തിരിച്ചടിയായേക്കാം.
Comments