ഡാലസ് . മാര്‍ച്ച് 5 വ്യാഴാഴ്ച്ച രാത്രി മുതല്‍ ഡാലസില്‍ ആരംഭിച്ച ശക്തമായ മഞ്ഞു വീഴ്ചയുടെ ചിത്രം എടുക്കാന്‍ ശ്രമിച്ച മിഡിലിസ്റ്റുകാരനായ യുവാവിനെ ഒരു കൂട്ടം ചെറുപ്പക്കാര്‍ വെടിവെച്ച് കൊന്ന സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
ഡാലസ് വാല്‍നട്ട് സ്ട്രീറ്റിലെ അപ്പാര്‍ട്ട്മെന്റില്‍ താമസിച്ചിരുന്ന അഹമ്മദ് അല്‍ ജുമാനി അര്‍ദ്ധ രാത്രി അപ്പാര്‍ട്ട്മെന്റിന് പുറത്തു ചിത്രം എടുത്തുകൊണ്ടിരിക്കെ യാതൊരു പ്രകോപനവുമില്ലാതെ ഒരു കൂട്ടം ടീനെയ്ജ് ആണ്‍കുട്ടികള്‍ തുടര്‍ച്ചയായി അഹമ്മദിനു നേരെ നിറയൊഴിക്കുകയായിരുന്നു.
ഇറാക്കില്‍ ജനിച്ചു വളര്‍ന്ന അഹമ്മദിന്‍െറ വിവാഹം പതിനാറ് മാസം മുമ്പായിരുന്നു. വിവാഹത്തിനുശേഷം ആദ്യമായാണ് ബാഗ്ദാദില്‍ നിന്നും നോര്‍ത്ത് ടെക്സാസില്‍ എത്തിയത്.
വെടിയേറ്റ് അഹമ്മദിനെ പ്രസ്ബിറ്റീരിയന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. അഹമ്മദ് വെടിയേറ്റ് മരിച്ച സംഭവത്തിന് ഇസ്ലാമിക് റിലേഷന്‍സ് നോര്‍ത്ത് ടെക്സാസ് ചാപ്റ്റര്‍ ആശങ്ക പ്രകടിപ്പിച്ചു.
പൊലീസ് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്. സംഭവത്തെകുറിച്ച് വിവരം ലഭിക്കുന്നവര്‍ പൊലീസിനെ അറിയിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
Comments