കൊളറാഡൊ . ലോകത്തിലെ ഏറ്റവും വലിയ കോഴി ഉല്പാദക കമ്പനിയായ പില്‍ഗ്രിം പ്രൈഡിന്‍െറ ലൈസെന്‍സോടെ സൌത്ത് കരോലിനായില്‍ നടത്തുന്ന ചിക്കന്‍ ഫാമിലെ 300,000 കോഴികളെ കൂട്ടകുരുതി നടത്തിയ സംഭവത്തെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പില്‍ഗ്രിം പ്രൈഡ് കമ്പനി 50,000 ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചു. ബന്ധപ്പേടണ്ട നമ്പര്‍ : 803 435 4414
ക്ലെറെണ്ടന്‍ കൌണ്ടിയില്‍ പല ഭാഗങ്ങളായി സ്ഥിതി ചെയ്യുന്ന ചിക്കന്‍ ഫാമിലെ കോഴികളെ ഫാമില്‍ അതിക്രമിച്ചു കടന്ന് താപനിലയില്‍ മറ്റം വരുത്തിയാണ് കൂട്ട കുരുതി നടത്തിയത്.
95-100 ഡിഗ്രി താപനിലയില്‍ വളരേണ്ട കോഴികളെ സൂക്ഷിച്ചിരുന്ന ചിക്കന്‍ ഹൌസില്‍ താപനില 116 ഡിഗ്രിയോളം ഉയര്‍ത്തിയാണ്. കോഴികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുവാനിടയായതെന്ന് ക്ലേറണ്ടന്‍ കൌണ്ടി ഷെറിഫ് ഓഫീസ് വെളിപ്പെടുത്തി.
ഫാമുകളെ കുറിച്ചും താപനിലയെക്കുറിച്ചും വ്യക്തമായ അറിവുളള ആരോ ചിലരാണ് ഇതിന്‍െറ പുറകില്‍ പ്രവര്‍ത്തിച്ചിരിക്കുന്നതെന്നാണ് പ്രഥമ നിഗമം കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കുളളില്‍ കമ്പനിക്ക് ഇത് മൂലം വന്ന നഷ്ടം 1.7 മില്യണ്‍ ഡോളറാണെന്ന് പില്‍ഗ്രിം പ്രൈസ് കമ്പി വക്താവ് പറഞ്ഞു.
ഫെഡറല്‍ അന്വേഷണം ഉള്‍പ്പെടെ നിരവധി ഏജന്‍സികളാണ് കുറ്റവാളികളെ കണ്ടെത്തുന്നതിനുളള ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.
Comments