വാഷിംഗ്ടണ്‍ ഡി.സി. . ഫെര്‍ഗുസനിലും മിസ്സോറിയിലും അടുത്തയിടെ കറുത്തവര്‍ഗ്ഗക്കാര്‍ വെടിയേറ്റ് മരിച്ച സംഭവങ്ങളില്‍ വംശീയത ആഴത്തില്‍ പ്രകടമായി എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇത് ഒറ്റപ്പെട്ട സംഭവമായി കാണാന്‍ കഴിയില്ലാ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ഈ സ്ഥിതി വിശേഷം നിലനില്ക്കുന്നുണ്ടെന്നും പ്രസിഡന്റ് ഒബാമ പറഞ്ഞു.
മാര്‍ച്ച് 6 വെളളിയാഴ്ച രാവിലെ സൈറസ് എക്സ് എം റേഡിയോയില്‍ അമേരിക്കന്‍ പ്രസിഡന്റുമായി നടത്തിയ അഭിമുഖത്തിലാണ് ഈ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
2014 ഓഗസ്റ്റ് 9 ന് നിരായുധനായ കറുത്ത വര്‍ഗ്ഗക്കാരന്‍ വെടിയേറ്റ് മരിച്ചതിനെ കുറിച്ചു ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് നടത്തിയ അന്വേഷണത്തില്‍ മനുഷ്യാവകാശങ്ങള്‍ പലതും ലംഘിക്കപ്പെട്ടതിന്‍െറ തെളിവുകളും വംശീയത വളര്‍ത്തുന്ന ഇ മെയില്‍ സന്ദേശങ്ങളും കണ്ടെത്തിയതായി വ്യക്തമായിരുന്നു. ദേശവ്യാപകമായി ഇതിനെതിരെ പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു.
സാധാരണ ജനങ്ങളും നിയമപാലകരും തമ്മിലുളള ബന്ധങ്ങളും വിശ്വാസവും തകര്‍ന്നതായും പ്രസിഡന്റ് പറഞ്ഞു.
ഒരു വിഭാഗം ജനങ്ങളെയല്ല, എല്ലാവരേയും സേവിക്കേണ്ടതും സംരംക്ഷിക്കേണ്ടതും ഡിപ്പാര്‍ട്ട്മെന്റിലെ എല്ലാവരുടേയും ഉത്തരവാദിത്വമാണെന്നും അതിനാവശ്യമായ പരിശീലനം നിയമപാലകര്‍ക്ക് ലഭിച്ചിരിക്കേണ്ടത് അനിവാര്യമാണെന്നും പ്രസിഡന്റ് പറഞ്ഞു.
ജനങ്ങളും നിയമപാലകരും തമ്മിലുളള വിശ്വാസം വീണ്ടെടുക്കുന്നതിന് അറുപത് നിര്‍ദ്ദേശങ്ങള്‍ ഒബാമ നിയമിച്ച ടാസ്ക് ഫോഴ്സ് മുന്നോട്ട് വെച്ചിട്ടുണ്ടെന്നും ഒബാമ വെളിപ്പെടുത്തി. മൈക്കിള്‍ ബ്രൌണ്‍ കൊല്ലപ്പെട്ട കേസില്‍ പൊലീസുകാരനെ പ്രോസിക്യൂട്ട് ചെയ്യുവാന്‍ ഗവണ്‍മെന്റ് ഉദ്ദേശിക്കുന്നില്ലെന്നും ഒബാമ പറഞ്ഞു.
Comments