യുട്ട . അതി വേഗതയില്‍ മുന്നോട്ടു പോയ കാര്‍ പാലത്തിന്‍െറ കൈ വരികള്‍ തകര്‍ത്ത് തണുത്തുറഞ്ഞ നദിയിലേക്ക് പതിച്ച കാറില്‍ നിന്ന് ഒന്നരവയസുകാരി അത്ഭുതകരമായി രക്ഷപെട്ടു. 25 വയസുളള മാതാവ് അപകടത്തില്‍മരിച്ചു.
മാര്‍ച്ച് 7 ശനിയാഴ്ച ഒരു ഫിഷര്‍മാനാണ് കീഴ്മേല്‍ മറിഞ്ഞു കിടക്കുന്ന കാര്‍ കണ്ടെത്തിയത്. കാറിനെ സമീപിച്ചപ്പോള്‍ ഒരു കുഞ്ഞിന്‍െറ ദീനരോദനം കേട്ടു. കാറിനകത്ത് ഒരു സ്ത്രീ മരിച്ചു കിടക്കുന്നു. പെണ്‍കുട്ടി കാര്‍ സീറ്റ് കൊണ്ടു ബന്ധിക്കപ്പെട്ടു തലകീഴായി തൂങ്ങിക്കിടക്കുന്നു. തകര്‍ന്നു കിടന്നിരുന്ന കാറിന്‍െറ ഡോറിനുളളിലൂടെ വെളളം ഒഴുകുന്നുണ്ടായിരുന്നെങ്കിലും തല കീഴായി കിടക്കുന്ന കുട്ടിയെ സ്പര്‍ശിക്കാതെയായിരുന്നു വെളളം ഒഴുകിയിരുന്നത്.
പൊലീസ് സംഭവ സ്ഥലത്തു കുതിച്ചെത്തി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി.
സാള്‍ട്ട ലേക്ക് സിറ്റി ആശുപത്രിയില്‍ കഴിയുന്ന കുട്ടി അപകട നില തരണം ചെയ്തതായി പൊലീസ് അറിയിച്ചു. സ്പിര്‍ങ് വില്ലയിലുളള കുട്ടിയുടെ മാതാവായ 25 വയസുകാരി ലീന്‍ ഗ്രോസ് ബെക്കാണ് കൊല്ലപ്പെട്ടത്. അപകടത്തെ കുറിച്ച് പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
Comments