.
ഷിക്കാഗോ . ഒമ്പത് മാസം പ്രായമുളള പെണ്‍ കുഞ്ഞിന്‍െറ കരച്ചിലിന്‍െറ ശല്യം ഒഴിവാക്കുവാന്‍ ബന്ധുവായ 55 വയസ്സുകാരി ഇലക്ട്രിക്ക് അറക്കവാള്‍ ഉപയോഗിച്ചു കഴുത്ത് അറുത്ത് മാറ്റിയ ദയനീയ സംഭവം ഷിക്കാഗോയില്‍ നിന്നും ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
മാര്‍ച്ച് 9 ന് രാവിലെ 9.40 ന് പൊലീസ് വീട്ടില്‍ എത്തി ചേര്‍ന്നപ്പോള്‍ കഴുത്തറുക്കപ്പെട്ട കുഞ്ഞും കൃത്യം ചെയ്തതെന്ന് പൊലീസ് കരുതുന്ന മദ്ധ്യ വയസ്ക്കയും രക്തത്തില്‍ കുളിച്ചു കിടക്കുന്നതാണ് കണ്ടത്.
ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും കുഞ്ഞ് സംഭവ സ്ഥലത്തു വെച്ച് തന്നെ മരിച്ചിരുന്നു. കുഞ്ഞിന്‍െറ കഴുത്ത് അറുത്തതിനുശേഷം സ്ത്രീ ആത്മഹത്യക്കു ശ്രമിച്ചതാകാം എന്ന് കരുതുന്നു. മരിച്ച പെണ്‍ കുഞ്ഞും മദ്ധ്യവയസ്ക്കയും തമ്മിലുളള ബന്ധം പൊലീസ് പൂര്‍ണ്ണമായും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ബന്ധുവാണെന്ന് പൊലീസ് പറഞ്ഞു. സംഭവം നടക്കുമ്പോള്‍ ജോലി സ്ഥലത്തായിരുന്ന കുഞ്ഞിന്‍െറ പിതാവിനെ പൊലീസ് വീട്ടില്‍ കൊണ്ടുവന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മൌണ്ട് സീനായ് ആശുപത്രിയില്‍ കഴിയുന്ന സ്ത്രീ അപകട നില തരണം ചെയ്തതായി പൊലീസ് അറിയിച്ചു. ഇതിനു സമാനമായ സംഭവങ്ങള്‍ 2012 ല്‍ ന്യൂജഴ്സിയില്‍ നിന്നും 2009 ല്‍ സാന്‍അന്റോണിയായില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. രണ്ടു സംഭവത്തിലും കൊല്ലപ്പെട്ട രണ്ടു ആണ്‍ കുഞ്ഞുങ്ങളായിരുന്നു. രണ്ട് പ്രതികളും ആത്മഹത്യക്ക് ശ്രമിച്ചുവെങ്കിലും രക്ഷപ്പെടുകയായിരുന്നു. ഡാലസില്‍ 1996 ല്‍ ഡാര്‍ളി റൂട്ടിയര്‍ എന്ന മാതാവ് രണ്ട് ആണ്‍ മക്കളെയാണ് കഴുത്തറുത്ത് കൊന്നത്. ഇവര്‍ വധശിക്ഷ കാത്ത് ജയിലില്‍ കഴിയുന്നു.
Comments