വാഷിങ്ടണ്‍. യുഎസ് പ്രസിഡന്റ് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിത്വം നേടുന്നതിന് ശക്തമായ പ്രചരണം നടത്തുന്ന ഹിലാരി ക്ലിന്റന്‍െറ തിരഞ്ഞെടുപ്പു തന്ത്രങ്ങള്‍ക്ക് രൂപം നല്‍കുന്ന പോളിസി ടീമിന്‍െറ തലപ്പത്ത് ഇന്ത്യന്‍ വംശജ കലിഫോര്‍ണിയായിലെ പ്രഥമ ഇന്ത്യന്‍ അമേരിക്കന്‍ അറ്റോര്‍ണി ജനറല്‍ കമല ഹാരിസിന്‍െറ സഹോദരിയുമായ മായാ ഹാരിസിനെ നിയമിച്ചു.
ഏപ്രില്‍ 15 ബുധനാഴ്ച ഹിലാരി ക്ലിന്റനാണ് ഔദ്യോഗികമായി മൂന്നംഗ ഉപദേശക സമിതിയെ പ്രഖ്യാപിച്ചത്. ആന്‍ ഒ ലയ്റി (മുന്‍ ലജിസ്ലേറ്റീവ് ഡയറക്ടര്‍) ജേക്ക് സുളളിവാന്‍ (മുന്‍ ഹിലാരി അഡ്വൈസര്‍) എന്നിവരാണ് മറ്റ് രണ്ട് അംഗങ്ങള്‍.
ഫോര്‍ഡ് ഫൌണ്ടേഷന്‍െറ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുളള മായാ ഹാരീസ് അറിയപ്പെടുന്ന മനുഷ്യാവകാശ പ്രവര്‍ത്തകയാണ്.
1960 ല്‍ മദ്രാസ് ചെനെയ്ല്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ കാന്‍സര്‍ രോഗ ചികിത്സാ വിദഗ്ദ ഷൈയമല ഗോപാലന്‍ ഹാരീസിന്‍െറ മക്കളാണ് കമല ഹാരിസും, മായാ ഹാരിസും.
ഒബാമ അഡ്മിനിസ്ട്രേഷനില്‍ അഞ്ച് വര്‍ഷം അസോസിയേറ്റ് അറ്റോര്‍ണി ജനറല്‍ തസ്തികയില്‍ പ്രവര്‍ത്തിച്ചു കഴിഞ്ഞ സെപ്റ്റംബറില്‍ സേവനം അവസാനിപ്പിച്ച ടോണി വെസ്റ്റാണ് മായായുടെ ഭര്‍ത്താവ്. മീന എന്നൊരു മകള്‍ മാത്രമാണ് ഈ ദമ്പതിമാര്‍ക്കുളളത്. സാന്‍ ഒസെ ലിങ്കന്‍ ലൊ സ്കൂളില്‍ സിഇഒയുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മായയെ ഉന്നത തസ്തികയില്‍ നിയമിച്ചത് ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്‍െറ പിന്തുണ പ്രതീക്ഷിച്ചാണ് എന്ന് പറയുന്നതില്‍ അതിശയോക്തിയില്ല.
Comments