ഡാലസ്. വീട്ടില്‍ വളര്‍ത്തിയിരുന്ന ഏഴ് വയസ് പ്രായമുളള പീറ്റ് ബുളളിന്‍െറ ആക്രമണത്തില്‍ രണ്ട് മാസം പ്രായമുളള കുട്ടി മരിക്കുകയും മാതാവിനെ പരിക്കേnല്‍ക്കുകയും ചെയ്ത അതിദാരുണ സംഭവം ഏപ്രില്‍ 19 ഞായറാഴ്ച വൈകിട്ട് ഡാലസില്‍ നടന്നതായി പൊലീസ് പറഞ്ഞു.
ബീച്ച് നട്ട് സ്ട്രീറ്റിലെ വീട്ടില്‍ ബൌണ്‍സിങ് ചെയറിലിരിക്കുകയായിരുന്ന കുഞ്ഞിനെയാണ് പീറ്റ് ബുള്‍ ആക്രമിച്ചത്. കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ മാതാവിനേയും പീറ്റ് ബുള്‍ ആക്രമിച്ചു.
കുട്ടിയുടെ പിതാവ് സ്പറിംഗിള്‍ സിസ്റ്റം ഓണ്‍ ചെയ്യുന്നതിനുവേണ്ടി പുറത്തേക്ക് കടന്ന ഉടനെയാണ് സംഭവം നടന്നത്. ഭാര്യയുടേയും കുട്ടിയുടേയും ശബ്ദം കേട്ട് ഓടിയെത്തിയ പിതാവ് പട്ടിയെ ബലമായി പുറത്തേക്ക് കൊണ്ടുവന്ന് വെടിവെച്ച് കൊല്ലുകയായിരുന്നു.
പട്ടി വീട്ടില്‍ ഉളളപ്പോള്‍ കുട്ടിയെ അശ്രദ്ധമായി തനിയെ ഇരുത്തിയതിന് കേസ് എടുക്കണമോ എന്ന് തീരുമാനിച്ചിട്ടില്ലെങ്കിലും ഗ്രാന്റ് ജൂറിക്ക് വിടുമെന്ന് പൊലീസ് പറഞ്ഞു.
കുട്ടി ആശുപത്രിയില്‍ എത്തുന്നതിനുമുമ്പേ മരിച്ചതായും മാതാവിന്‍െറ സ്ഥിതിയെക്കുറിച്ച് ഇപ്പോള്‍ പറയാനാകില്ലെന്നും പൊലീസ് വെളിപ്പെടുത്തി.
പീറ്റ് ബുള്‍ ഏതു സമയത്താണ് പ്രകോപിതയാകുക എന്നത് പറയാനികില്ലെന്നും കുട്ടികളെ അശ്രദ്ധമായി വിടുന്നത് ഗുരുതരമായ ക്രിത്യവിലോപമാണെന്നും മാതാപിതാക്കള്‍ ഈ വിഷയത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും ആനിമല്‍ കണ്‍ട്രോള്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Comments