റോസ് ഐലന്റ് . റോസ് ഐലന്റിലെ നഴ്സിങ് ഫെസിലിറ്റിയില്‍ ദീര്‍ഘകാലമായി ചികിത്സയില്‍ കഴിഞ്ഞിരുന്ന 1200 പൌണ്ട് തൂക്കമുളള ബട്ട്ലര്‍ എന്ന രോഗിയെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിന് ക്രെയ്നിന്‍െറ സഹായം വേണ്ടി വന്നു. 2 മില്യണ്‍ ഡോളര്‍ കടത്തിലായ നഴ്സിങ് ഫെസിലിറ്റി അടച്ചു പൂട്ടേണ്ടി വന്നതിനാല്‍ ഏപ്രില്‍ 19 ഞായറാഴ്ചയാണ് രോഗിയെ ക്രെയ്നിന്‍െറ സഹായത്താല്‍ ഉയര്‍ത്തി ട്രക്കില്‍ സജ്ജീകരിച്ചിരുന്ന ഒരു കിടക്കയിലേക്ക് മാറ്റിയത്. രോഗി കിടന്നിരുന്ന റൂമിന്‍െറ ഭിത്തി പൊളിച്ചു ഏഴ് മണിക്കൂര്‍ നേരത്തെ ഭഗീരഥ പ്രയത്നത്തിന് ശേഷമാണ് എട്ട് മൈല്‍ ദൂരെയുളള ആശുപത്രിയില്‍ എത്തിക്കുവാന്‍ കഴിഞ്ഞത്.
അതീവ ശ്രദ്ധ ആവശ്യമുളള ഈ രോഗിയുടെ സംരക്ഷണം സ്റ്റേറ്റിന്‍െറ ചുമതലയാണ്. അതിനാവശ്യമായി എല്ലാ സഹായങ്ങളും സംസ്ഥാനം നിര്‍വ്വഹിക്കുമെന്ന് സ്റ്റേറ്റ് ഓഫീസ് ഓഫ് ഹെല്‍ത്ത് ആന്റ് ഹുമണ്‍ സര്‍വീസ് വക്താവ് അറിയിച്ചു.
ശരീരത്തിന്‍െറ ഭാരം കുറയ്ക്കുന്നതിനുളള ഗ്യാസ് ടിങ് ബൈപാസ് നടത്തുന്നതിനാണ് രോഗിയെ നഴ്സിങ് ഫെസിലിറ്റിയില്‍ പ്രവേശിപ്പിച്ചതെങ്കിലും മൂന്ന് പൌണ്ട് തൂക്കം വര്‍ധിക്കുകയായിരുന്നു.
ശസ്ത്രക്രിയക്കുവേണ്ടി ധാരാളം പണം ആവശ്യമുണ്ടെങ്കിലും എനിക്ക് ഒരു പുതിയ ജീവിതം തുടങ്ങണം ബട്ട്ലര്‍ തന്‍െറ ആഗ്രഹം പ്രകടിപ്പിച്ചു. പത്തു വര്‍ഷത്തോളമാണ് ബട്ട്ലര്‍ നഴ്സിങ് ഫെസിലിറ്റിയില്‍ ചിലവഴിച്ചത്. മെഡിക്കെയ്സ് ശസ്ത്രക്രിയക്കുളള ചിലവ് വഹിക്കുകയില്ല എന്നറിയിച്ചുവെങ്കിലും സൌജന്യമായി നടത്തികൊടുക്കുന്നതിന് ഒരു ഡോക്ടര്‍ സന്നദ്ധനായിട്ടുണ്ട്.
Comments