You are Here : Home / Readers Choice

കറുത്ത വര്‍ഗക്കാരന്റെ മരണം-ബാള്‍ട്ടിമോര്‍ മേയര്‍ പരസ്യമായി രംഗത്ത്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, April 25, 2015 11:15 hrs UTC


ബാള്‍ട്ടിനോര്‍ . 25 വയസു പ്രായമുള്ള കറുത്തവര്‍ഗക്കാരനായ ഫ്രെണ്ടി ഗ്രെ എന്ന യുവാവ് പൊലീസ് കസ്റ്റഡിയില്‍ മരിക്കാനിടയായ സംഭവം അംഗീകരിക്കാനാകില്ലെന്നും മരണത്തിന് ശരിയായ ഉത്തരം കണ്ടെത്തണമെന്നും ബാള്‍ട്ടിമോര്‍ മേയര്‍ സ്റ്റെഫിനി റോളിങ്സ് നടത്തിയ പത്ര സമ്മേളനത്തില്‍ വ്യക്തമാക്കി

ആരോഗ്യവാനായ ചെറുപ്പക്കാരന്‍ എങ്ങനെ പൊലീസ് കസ്റ്റഡിയില്‍ മരിച്ചു എന്നറിയാതെ മാതാവിന് മകന്റെ മൃതശരീരം അടക്കുവാന്‍ കഴിയുമോ? മേയര്‍ മാതാവിന്റെ വികാരം ഉള്‍ക്കൊണ്ടു തന്നെ മാധ്യമ പ്രവര്‍ത്തകരോട് ചോദിച്ചു.

യുവാവിനെ പൊലീസ് വാഹനത്തില്‍ കൊണ്ടു പോകുമ്പോള്‍ പാലിക്കപ്പെടേണ്ട നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചിരുന്നുവോ എന്നും വാനില്‍ വച്ച് വൈദ്യസഹായം ആവശ്യപ്പെട്ട യുവാവിനെ അടിയന്തിര ചികിത്സ നല്‍കുന്നതിന് എന്ത് നടപടിയാണ് പൊലീസ് സ്വീകരിച്ചതെന്നും വ്യക്തമാക്കപ്പെടേണ്ടതുണ്ട്. ഏപ്രില്‍ 12 ന് നട്ടെല്ലിന് ഏറ്റ മാരകമായ പരിക്കാണ് മരണ കാരണമെന്ന് യുവാവിന്റെ അറ്റോര്‍ണി വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് ഇന്ന് മേയര്‍ തന്റെ അഭിപ്രായം പരസ്യമായി പ്രകടിപ്പിച്ചത്. ഏപ്രില്‍ 12 നുശേഷം ഒരാഴ്ചയ്ക്കുള്ളില്‍ യുവാവ് മരിച്ചിരുന്നു. ഫ്രെണ്ടി ഗ്രെയുടെ മരണത്തെ തുടര്‍ന്ന് സിറ്റിയിലും പരിസര പ്രദേശങ്ങളിലും ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ജനങ്ങളുടെ വികാരം കണക്കിലെടുത്ത് അവരുടെ ഭരണ ഘടനാവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് പൊലീസ് പ്രതിജ്ഞാബന്ധമാണെന്ന് ബാള്‍ട്ടിമോര്‍ പൊലീസ് മേധാവി പറഞ്ഞു.

 

പൊലീസ് അതിക്രമങ്ങളില്‍ കൊല്ലപ്പെടുകയോ, മാരകമായ പരിക്കേല്‍ക്കുകയോ ചെയ്യുന്നവരുടെ എണ്ണം ദിനം തോറും വര്‍ധിച്ചു വരുന്നതില്‍ പലരും ആശങ്കാകുലരാണ്. അതോടൊപ്പം ആക്രമങ്ങളുടെ എണ്ണത്തിലുള്ള വര്‍ധനവിലും ഫെഡറല്‍ -സംസ്ഥാന സര്‍ക്കാറുകള്‍ കാര്യക്ഷമമായി ഈ വിഷയങ്ങള്‍ പരിഗണിക്കുന്നു എന്നുള്ളതാണ് സാധാരണക്കാരന് ആശ്വാസം നല്‍കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.