വാഷിങ്ടണ്‍ ഡിസി . ഇന്ത്യന്‍ സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയ ജോര്‍ജ് വാഷിങ്ടണ്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥി ഹിന്ദുക്കളും ബുദ്ധിസ്റ്റുകളും പരിപാവനമായി കരുതുന്ന സ്വസ്തിക്ക് ചിഹ്നം കോളജ് ബുളളറ്റിന്‍ ബോര്‍ഡില്‍ പതിച്ചത് നിയമ വിരുദ്ധമാണെന്ന് യൂണിവേഴ്സിറ്റി പ്രസിഡന്റ് സ്റ്റീവന്‍ നാപ് പറഞ്ഞു.
നാസി ചിഹ്നമായി അറിയപ്പെടുന്ന സ്വസ്തിക്ക് ജൂത വിദ്യാര്‍ഥികളുടെ വികാരത്തെ വ്രണപ്പെടുത്തുമെന്നാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടി.
ബുളളറ്റിന്‍ ബോര്‍ഡില്‍ സ്വസ്തിക്ക് ചിഹ്നം കണ്ടതിനെ തുടര്‍ന്ന് മറ്റൊരു വിദ്യാര്‍ഥിയാണ് വിവരം മേലധികാരികളെ അറിയിച്ചത്. യൂണിവേഴ്സിറ്റിക്ക് ഇതൊരു ഭീഷണിയാണെന്നും വിദ്യാര്‍ഥി പൊലീസില്‍ പരാതിപ്പെട്ടു. പൊലീസ് അന്വേഷണത്തില്‍ ഇതില്‍ യാതൊരു ഭീഷണിയും ഇല്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ബുള്ളറ്റിന്‍ ബോര്‍ഡില്‍ ചിഹ്നം സ്ഥാപിച്ച വിദ്യാര്‍ഥിയെ സ്ഥിരമായി തന്നെ കോളേജില്‍ നിന്നും പുറത്താക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമെന്ന് യൂണി. പ്രസിഡന്റ് പറഞ്ഞു.
12,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് വിവിധ സാമ്രാജ്യങ്ങളും സംസ്കാരങ്ങളും അവരുടെ ശക്തിയെ പ്രദര്‍ശിപ്പിക്കുന്നതിന് ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സ്വസ്ഥികചിഹ്നം അഡോള്‍ഫ് ഹിറ്റ്ലര്‍ ലക്ഷക്കണക്കിന് ജൂതന്മാരെ കൊന്നൊടുക്കുന്നതിനുളള ചിഹ്നമായി മാറ്റിയിരുന്നു. ബുദ്ധിസ്റ്റുകള്‍ ഇതിനെ ഒരു ഭാഗ്യ ചിഹ്നമായാണ് കരുതുന്നത്.
Comments