ഓസ്റ്റിന്‍(ടെക്സസ്): ടെക്സസ് സംസ്ഥാനം പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ചിരിക്കുന്ന പത്ത് ലൈംഗീക കുറ്റവാളികളില്‍ ഒരാളായ ജെഫ്രി ഫിലിപ്പ് പേജ് എന്ന 24ക്കാരനെ കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് ടെക്സസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പബ്ലിക്ക് സെയ്ഫിറ്റി അയ്യായിരം ഡോളര്‍ കാഷ് അവാര്‍ഡ് പ്രഖ്യാപിച്ചു.അക്രമവാനയുള്ള 'സെക്സ് ഒഫന്റര്‍' പ്രൊബേഷന്‍ വ്യവസ്ഥകള്‍ ലംഘിച്ചു ടെക്സ്സസിന്റെ വിവിധ സിറ്റികളില്‍ സഞ്ചരിക്കുന്നതായി പോലീസ് മുന്നറിയിപ്പു നല്കി.ഗ്രാന്‍ബറി, ഡാളസ്, ഫോര്‍ട്ട് വര്‍ത്ത്, സാന്‍ അന്റോണിയൊ എന്നിവിടങ്ങളിലാണ് പേജ് റസ്റ്റോറന്റ് ജീവനക്കാരനായി കഴിയുന്നതെന്നാണ് പോലീസ് നിഗമനം.ആറടി ഉയരവും, നൂറ്റി അമ്പത് പൗണ്ട് തൂക്കവുമുള്ള പേജ് കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചതിനും, വാഹനം തട്ടിയെടുത്തതിനും വിചാരണ നേരിടുകയായിരുന്നു. ഹുഡ് കൗണ്ടി ക്രൈം സ്റ്റോപേഴ്സ് പേജിന്റെ അറസ്റ്റിന് സഹായിക്കുന്നവര്‍ക്ക് 5000 ഡോളറിനു പുറമെ കാഷ് അവാര്‍ഡും നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.പേജിനെ കുറിച്ചു വിവരം ലഭിക്കുന്നവര്‍ ക്രൈം സ്റ്റോപേഴ്സ് 1-800 252 8477 എന്ന നമ്പറിലോ, സെല്‍ഫോണില്‍ നിന്ന് ഡി.പി.എസ് ടെക്സ്റ്റ്(274637), ഫെയ്സ് ബുക്കില്‍ സബ്മിറ്റ് എ.ടി.പി.ല്‍(Submit ATP) ക്ലിക്ക് ചെയ്യുകയോ വേണമെന്ന് പോലീസ് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
Comments